- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലങ്കാനയിൽ സ്കൂളിൽ വിദ്യാർത്ഥികൾക്ക് ചുമയും ശ്വാസതടവും; 30 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കുട്ടികളുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലെന്ന് ആശുപത്രി അധികൃതർ
ഹൈദരാബാദ്: തെലങ്കാനയിലെ ഒരു സ്കൂളിൽ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് 30 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മാതാപിതാക്കളെ പരിഭ്രാന്തരാക്കി. രാവിലെ സ്‌കൂളിൽ എത്തുന്ന സമയത്ത് വിദ്യാർത്ഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, ഉച്ച കഴിഞ്ഞതോടെ വിദ്യാർത്ഥികൾക്ക് കടുത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് 30 വിദ്യാർത്ഥികളെ പെഡ്ഡപ്പള്ളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെഡ്ഡപ്പള്ളിയിലുള്ള കസ്തൂർബാ ഗാന്ധി ഗേൾസ് വിദ്യാലയ എന്ന സ്കൂളിലാണ് സംഭവമുണ്ടായത്. സ്കൂൾ അതികൃതരിൽ നിന്നും വിവരമറിഞ്ഞതോടെ രക്ഷിതാക്കൾ സ്കൂളിലേയ്ക്ക് എത്തിയിരുന്നു. അടുത്തിടെ സ്കൂളിന് സമീപമുള്ള കൃഷിയിടങ്ങളിൽ കീടനാശിനി പ്രയോഗിച്ചിരുന്നു. ഇതാകാം വിദ്യാർത്ഥികൾക്ക് ശ്വാസ തടസം അനുഭവപ്പെടാൻ കാരണമായതെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.
വിവരം പുറത്ത് വന്നതോടെ ആരോഗ്യ വകുപ്പിലെയും വിദ്യാഭ്യാസ വകുപ്പിലെയും ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി. ശേഷം വിദ്യാർത്ഥികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. വിദ്യാർത്ഥികൾക്ക് അനുഭവപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ ഭക്ഷ്യവിഷബാധയെ തുടർന്നുള്ളതല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പ്രമോദ് കുമാർ അറിയിച്ചു.
വിദ്യാർത്ഥികൾക്ക് ഛർദ്ദിയോ വയറിളക്കമോ അനുഭവപ്പെട്ടിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള പകർച്ച വ്യാധിയാകാം ശ്വാസ തടസ്സത്തിന് കാരണമായതെന്ന് ഡോക്ടർമാർ പറഞ്ഞു. വിദ്യാർത്ഥികൾക്ക് ആർക്കും മറ്റ് പ്രശ്നങ്ങളില്ലെന്നും എല്ലാവരുടെയും ആരോഗ്യസ്ഥിതി സാധാരണ നിലയിലായെന്നും ആശുപത്രി അധികൃതർ അറിയിച്ചു.