- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു; വിവരമറിഞ്ഞത് ലാൻഡിങ്ങിന് ശേഷം; എൻജിൻ ബ്ലേഡുകളിൽ തകരാറിലായതിനെ തുടർന്ന് യാത്ര റദ്ദാക്കി
ചെന്നൈ: കൊളംബോയിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു. എഐ 274 വിമാനം ചെന്നൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷമാണ് എൻജിനിൽ പക്ഷിയിടിച്ചതായി അധികൃതർക്ക് വിവരം ലഭിച്ചത്. സംഭവത്തെ തുടർന്ന് വിമാനത്തിന്റെ കൊളംബോയിലേക്കുള്ള മടക്കയാത്ര റദ്ദാക്കി.
ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത വിമാനം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിലാണ് എൻജിൻ ബ്ലേഡുകളിൽ തകരാർ കണ്ടെത്തിയത്. കൊളംബോയിലേക്കുള്ള മടക്കയാത്രയിൽ 137 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇവർക്കായി മറ്റൊരു വിമാനം ക്രമീകരിച്ചു. സംഭവത്തിൽ യാത്രക്കാർ ആർക്കും കാര്യമായ പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
വിമാനത്തിലുണ്ടായിരുന്ന ആകെ 158 യാത്രക്കാരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ വൃത്തങ്ങൾ വ്യക്തമാക്കി. ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് എയർ ഇന്ത്യയുടെ അറിയിപ്പിൽ പറയുന്നു. അടുത്തിടെ ഹൈദരാബാദിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിലും പക്ഷിയിടിച്ചിരുന്നു. ഇത് വിശാഖപട്ടണം രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കേണ്ടി വന്നിരുന്നു.