- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളൻ പദ്ധതിയിട്ടത് ഭിത്തിയിലെ എക്‌സ്‌ഹോസ്‌റ്റ് ഫാന്റെ ദ്വാരത്തിലൂടെ അകത്തുകടക്കാൻ; ഇടയ്ക്കൊന്ന് പാളിയതോടെ അനങ്ങാൻ പറ്റാത്ത അവസ്ഥ; കൂട്ടാളിയും മുങ്ങി; പിന്നീട് സംഭവിച്ചത്
കോട്ട: രാജസ്ഥാനിലെ കോട്ടയിൽ കവർച്ചാശ്രമത്തിനിടെ അടുക്കളയിലെ എക്‌സ്‌ഹോസ്‌റ്റ് ഫാൻ സ്ഥാപിക്കുന്ന ദ്വാരത്തിൽ കുടുങ്ങിയ കള്ളനെ രക്ഷപ്പെടുത്തി പോലീസ്. മണിക്കൂറുകളോളം അനങ്ങാൻ കഴിയാതെ കുടുങ്ങിക്കിടന്ന ഇയാളെ വീട്ടുടമസ്ഥർ തിരിച്ചെത്തിയ ശേഷമാണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന കൂട്ടാളി ഓടി രക്ഷപ്പെട്ടു. മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാൻ പോലീസ് സ്റ്റിക്കർ പതിച്ച കാറിലാണ് കവർച്ചക്കാർ എത്തിയതെന്നും റിപ്പോർട്ടുണ്ട്.
പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സൂരേഷ് റാവത്ത് എന്നയാളുടെ വീട്ടിലാണ് സംഭവം നടന്നത്. വീട്ടുടമയും ഭാര്യയും ഖതുശ്യാംജിയിലേക്ക് പോയ സമയത്ത് എക്‌സ്‌ഹോസ്‌റ്റ് ഫാനിന്റെ ദ്വാരത്തിലൂടെ അകത്തേക്ക് കടക്കാനായിരുന്നു കള്ളന്റെ ശ്രമം. എന്നാൽ, പകുതിഭാഗം കടന്നപ്പോൾ ശരീരം കുടുങ്ങുകയായിരുന്നു. ഈ സമയത്താണ് കൂട്ടാളി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്.
പിറ്റേ ദിവസം പുലർച്ചെ ഒരു മണിയോടെ വീട്ടുടമസ്ഥർ മടങ്ങിയെത്തിയപ്പോഴാണ് എക്‌സ്‌ഹോസ്‌റ്റ് ഫാൻ ദ്വാരത്തിൽ കള്ളൻ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരുടെ സഹായത്തോടെ പോലീസ് സംഘം ഇയാളെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. വീടിനുള്ളിൽ നിന്ന് മൂന്നുപേർ പ്രതിയെ താങ്ങിപ്പിടിക്കുകയും പുറത്ത് നിന്ന് വടി ഉപയോഗിച്ച് ശരീരം തള്ളുകയും ചെയ്താണ് പുറത്തെടുത്തത്.
കസ്റ്റഡിയിലെടുത്ത ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഒപ്പമുണ്ടായിരുന്ന കൂട്ടാളിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ മറ്റ് മോഷണക്കേസുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.




