- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമ കാണാൻ പോകാൻ തിരക്കുകൂട്ടി; എസ്കലേറ്ററിന്റെ കൈവരിയിൽ നിന്ന് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം മാതാപിതാക്കൾ ടിക്കറ്റ് എടുക്കാൻ പോയപ്പോൾ; ഷോപ്പിംഗ് മാളിൽ നടന്നത്!
ഡൽഹി: ഡൽഹിയിൽ ഷോപ്പിംഗ് മാളിൽ ഉളള എസ്കലേറ്ററിന്റെ കൈവരിയിൽ നിന്നും വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിലെ പസഫിക് മാളിൽ ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്. എസ്കലേറ്ററിന്റെ കൈവരിയിൽ നിന്ന് കുട്ടി താഴേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കുട്ടി മരിച്ചുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഉത്തം നഗറിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ഷോപ്പിംഗ് മാളിൽ എത്തിയിരുന്നു. ഈ സംഘത്തിലെ കുട്ടിയാണ് മാളിൽ സിനിമ കാണാൻ പോകുന്നതിനിടെ അപകടത്തിൽപ്പട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുട്ടിയുടെ കൂടെയുണ്ടായിരുന്ന മുതിർന്നവർ സിനിമ ടിക്കറ്റ് വാങ്ങുന്ന തിരക്കിലായിരുന്നു. ഇതിനിടെ കുട്ടി എസ്കലേറ്ററിന് സമീപത്ത എത്തി. എസ്കലേറ്ററിന്റെ കൈവരിയിൽ ഇരുന്ന് താഴേക്ക് വരാൻ ശ്രമിച്ച കുട്ടി ബാലൻസ് നഷ്ടപ്പെട്ട് തറയിലേക്ക് നേരെ വീഴുകയായിരുന്നു.
പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ തൊട്ടടുത്തുള്ള ഡിഡിയു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി. പോലീസ് നടപടികൾക്ക് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു.