ബെംഗളൂരു: പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. അമ്മയോടൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയപ്പോഴാണ് അപകടമുണ്ടായത്. മടപ്പട്ടാന സ്വദേശിയായ ഏകാൻഷ് എന്ന മൂന്ന് വയസുകാരനാണ് മരിച്ചത്. ബംഗളുരുവിലെ ആനേക്കലിലാണ് സംഭവം. കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവശേഷം കാറിന്റെ ഡ്രൈവർ സ്ഥലം വിട്ടു. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മാതാപിതാക്കളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ക്ഷേത്രത്തിന് മുന്നിൽ വലിയ തിരക്കുള്ള സമയമായിരുന്നു. അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ കുട്ടി മാത്രം പുറത്തേക്ക് വരികയായിരുന്നു. റോഡരികിൽ കുട്ടി ഒറ്റയ്ക്ക് നിൽക്കുന്നതിനിടെയാണ് പിന്നിലേക്കെടുത്ത കാർ ഇടിച്ചത്. കാർ കുട്ടിയുടെ മുറികളിലൂടെ കയറി ഇറങ്ങുകയായിരുന്നു.

കുട്ടി പിന്നിൽ നിൽക്കുന്നത് ഡ്രൈവർ ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഡ്രൈവർ പെട്ടെന്ന് കാർ പിന്നിലേക്ക് എടുക്കുകയായിരുന്നുവെന്ന് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർ കുട്ടിയുടെ ശരീരത്തിൽ കയറിയത് കണ്ട് നാട്ടുകാർ ബഹളം വെച്ചു. ഇത് കേട്ട് ഡ്രൈവർ കാർ അൽപ ദൂരം മുന്നിലേക്ക് എടുത്ത ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. നാട്ടുകാർ ഉടൻ തന്നെ ഒരു ഓട്ടോറിക്ഷയിൽ കയറ്റി കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.