- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം സ്ത്രികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം; മുത്തലാഖ് നിയമപ്രകാരം എത്ര എഫ്ഐആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്?; എല്ലാം കൃത്യമായി അറിയിക്കണം; വെറുതെ കുഴപ്പിക്കരുത്; കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി
ഡല്‍ഹി: മുത്തലാഖ് നിയമത്തിൽ വടിയെടുത്ത് സുപ്രീംകോടതി. നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് സുപ്രീംകോടതി റിപ്പോർട്ട് തേടിയിരിക്കുകയാണ്. മുത്തലാഖ് നിയമപ്രകാരം എത്ര എഫ്ഐആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്? എന്ന് കോടതി ചോദിച്ചു.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന 2019 ലെ മുസ്ലീം വനിതാ (വിവാഹ അവകാശ സംരക്ഷണ) നിയമപ്രകാരം ഇതുവരെ രജിസ്റ്റര്‍ ചെയ്ത ആകെ എഫ്ഐആറുകളുടെ എണ്ണവും കുറ്റപത്രങ്ങളും വിശദീകരിക്കുന്ന സത്യവാങ്മൂലം നല്‍കാനാണ് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
മുത്തലാഖ് നിയമപ്രകാരം, മുത്തലാഖ് ചൊല്ലിയ മുസ്ലീം പുരുഷന്മാര്ക്കെതിരെ എത്ര എഫ്ഐആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് അറിയിക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു. 2019 ലാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി നിയമം പാസ്സ് ആക്കിയത്. ഇതു ചോദ്യം ചെയ്തുകൊണ്ട് കേരളത്തില്‍ നിന്നടക്കം ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിൽ ഉള്ളത്.
ഈ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് മുത്തലാഖുമായി ബന്ധപ്പെട്ട് മുസ്ലിം പുരുഷന്മാര്ക്കെതിരെ എടുത്ത കേസുകളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ കേസുകള്‍ ചോദ്യം ചെയ്ത് ഹൈക്കോടതികളില്‍ കേസുകളുണ്ടെങ്കില്‍ അതേപ്പറ്റിയുള്ള റിപ്പോര്‍ട്ടും നല്കാന് സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തു.
അതേസമയം, മുസ്ലിം സ്ത്രികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് മുത്തലാഖ് നിയമം കൊണ്ടുവന്നതെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. ഏതായാലും അഭിഭാഷകരില്‍ ആരും മുത്തലാഖ് സമ്പ്രദായത്തെ പിന്തുണയ്ക്കുമെന്ന് കരുതുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഹര്‍ജികളില്‍ വാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.