ലഖ്‌നൗ: വാടകമുറിയിൽ 21- കാരിയായ നഴ്‌സിങ് വിദ്യാര്‍ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ജീവനൊടുക്കിയതെന്നാണ് നിഗമനം. മരിക്കാനുള്ള കാരണം ഇതുവരെ വ്യക്തമല്ല. ഒരു വാടകമുറിയിലാണ് തൂങ്ങിയ നിലയിൽ ബോഡി കണ്ടെത്തിയത്.

ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലാണ് സംഭവം നടന്നത്. 21-കാരിയായ നഴ്‌സിങ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കേസരി കുഞ്ച് കോളനിയിലെ വാടകമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ ജ്യോതി സിങ്ങിനെ കണ്ടെത്തിയത്. ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം സംബന്ധിച്ച വിവരം തിങ്കളാഴ്ച രാവിലെയാണ് പോലീസിന് ലഭിച്ചതെന്ന് സിറ്റി പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.

സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ മറ്റ് ദുരൂഹതകൾ ഇല്ലെന്നും അധികൃതർ പറയുന്നു. ഫോറെൻസിക്ക് വിദഗ്ധരോടൊപ്പം പോലീസ് സംഘവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ബബ്നി ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ കുടുംബത്തെ വിവരം അറിയിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.