- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എലി വിഷം വച്ച മുറിയില്‍ കിടന്ന് ഉറങ്ങി; രണ്ട് കുട്ടികള്‍ മരിച്ചു, കുട്ടികളുടെ അച്ഛനമ്മമാരാര്‍ ആശുപത്രിയില്‍ ചികിത്സയില്‍; കുട്ടികള്‍ മരിച്ചതോടെ കമ്പനി ഉടമ ഒളിവില്‍: പൊലീസ് അന്വേഷണം ആരംഭിച്ചു
ചെന്നൈ: ചെന്നൈ കുന്ദ്രത്തൂരില് എലിവിഷം വെച്ച മുറിയില്‍ ഉറങ്ങിയ രണ്ട് കുട്ടികള്‍ മരിച്ചു. ആറ് വയസ്സുകാരി വിശാലിനിയും ഒരു വയസ്സുള്ള സായി സുദര്‍ശനുമാണ് മരിച്ചത്. കുട്ടികളുടെ അച്ഛനമ്മമാരായ ഗിരിധരനും പവിത്രയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബാങ്ക് മാനേജരായ ഗിരിധരന്, വീട്ടില്‍ എലിശല്യം രൂക്ഷമായതോടെ കീടനാശിനി കമ്പനിയുടെ സഹായം തേടിയിരുന്നു. ഇന്നലെ വൈകീട്ട് വീട്ടിലെത്തിയ കമ്പനി ജീവനക്കാര്‍ എലിവിഷം പലയിടത്തായി പൊടിച്ചിട്ടിരുന്നു. വീട്ടില്‍ രാത്രിയില്‍ എസി പ്രവര്‍ത്തിപ്പിച്ച് കിടന്നുറങ്ങിയ നാല് പേരേയും രാവിലെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.
സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിക്കും മുന്‍പേ കുട്ടികളുടെ മരണം സംഭവിച്ചു. മാതാപിതാക്കള്‍ ആശുപത്രിയില്‍ ചികിത്സയിലുമാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറന്‍സിക് വിദഗ്ദരുള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. അതേസമയം, കുട്ടികള്‍ മരിച്ചതോടെ കമ്പനി ഉടമ ഒളിവിലെന്നാണ് സൂചന.