- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത മദ്യവില്‍പന ചോദ്യംചെയ്ത രണ്ട് എഞ്ചിനീയറിങ് വിദ്യാര്‍ഥികളെ കുത്തിക്കൊന്നു; നടുക്കുന്ന സംഭവം തമിഴ്‌നാട്ടില്‍
അനധികൃത മദ്യവില്‍പന ചോദ്യംചെയ്ത രണ്ട് എഞ്ചിനീയറിങ് വിദ്യാര്‍ഥികളെ കുത്തിക്കൊന്നു
ചെന്നൈ: തമിഴ്‌നാട്ടില്‍ അനധികൃത മദ്യവില്‍പന ചോദ്യംചെയ്തതിന് എഞ്ചിനീയറിങ് വിദ്യാര്‍ഥികളെ കുത്തിക്കൊന്നു. ശക്തി (20), ഹരീഷ് (25) എന്നിവരാണ് മരിച്ചത്. രാജ് കുമാര്‍ (30) ബന്ധുവായ തങ്കദുരൈ (28), മൂവേന്ദര്‍ (34) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് മയിലാടുതുറൈയിലാണ് സംഭവം. പ്രതികള്‍ നിയമ വിരുദ്ധമായി പ്രദേശത്ത് മദ്യവില്‍പന നടത്തുന്നുണ്ടെന്ന് മനസിലാക്കിയ ഹരീഷും ശക്തിയും ഇവരുടെ സുഹൃത്തായ ദിനേശും ചേര്‍ന്ന് ഇത് ചോദ്യം ചെയ്തു. തുടര്‍ന്ന് ദിനേഷിനെ പ്രതികള്‍ മര്‍ദിച്ചു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെ ശക്തിയെയും ഹരീഷിനെയും പ്രതികള്‍ കുത്തുകയായിരുന്നു. ഹരീഷ് സംഭവസ്ഥലത്ത് വെച്ചും ശക്തി ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിക്കുകയായിരുന്നു.
പ്രതികളുമായി വിദ്യാര്‍ഥികള്‍ക്ക് നേരത്തെയും തര്‍ക്കങ്ങളുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് പൊലീസ് റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് രാജ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും വെള്ളിയാഴ്ച ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തിരുന്നു. പിന്നാലെയാണ് സംഭവം.