- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആയുഷ്മാൻ ഭാരത് ഹെൽത്ത് കാർഡ് ഉണ്ടെന്ന് സമ്മതിച്ചപ്പോൾ എനിക്ക് വോട്ട് ചെയ്യുമോ എന്ന് ചോദിച്ചു'; മൗലവിയുടെ മറുപടി ഇല്ലെന്നായിരുന്നു; മുസ്ലിംകൾ വഞ്ചകർ; വീണ്ടും വിദ്വേഷ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി
പട്ന: മുസ്‍ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ പരാമർശവുമായി കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ ഗിരിരാജ് സിംഗ് രംഗത്ത്. കേന്ദ്ര സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടും ബി.ജെ.പിക്ക് വോട്ട് ചെയ്യാത്ത മുസ്‍ലിംകളെ 'വഞ്ചകർ' എന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. ബീഹാറിലെ ബെഗുസരായ് മണ്ഡലത്തിൽ നിന്നുള്ള എം.പിയാണ് ഗിരിരാജ് സിംഗ്.
ഒരു മൗലവിയോട് തനിക്ക് ആയുഷ്മാൻ ഭാരത് ഹെൽത്ത് കാർഡ് ഉണ്ടോ എന്ന് ചോദിച്ചെന്നും, അദ്ദേഹം ഉണ്ടെന്ന് സമ്മതിച്ചതായും ഗിരിരാജ് സിംഗ് വ്യക്തമാക്കുന്നു. എന്നാൽ, തനിക്ക് വോട്ട് ചെയ്യുമോ എന്ന് ചോദിച്ചപ്പോൾ 'ഇല്ല' എന്ന് മറുപടി ലഭിച്ചെന്നും, അതിനാൽ 'വഞ്ചകരുടെ വോട്ട് തനിക്ക് വേണ്ടെന്ന്' മൗലവിയോട് താൻ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപും ഗിരിരാജ് സിംഗ് മുസ്‍ലിം വിരുദ്ധ പരാമർശങ്ങളിലൂടെ വിവാദങ്ങളിൽ ഇടം നേടിയിട്ടുണ്ട്.
1947-ൽ എല്ലാ മുസ്‍ലിംകളെയും പാകിസ്താനിലേക്ക് അയച്ചിരുന്നെങ്കിൽ രാജ്യത്തിന്റെ സ്ഥിതി വ്യത്യസ്തമാകുമായിരുന്നു എന്നും, അവരെ ഇവിടെ ജീവിക്കാൻ അനുവദിച്ചത് ഏറ്റവും വലിയ തെറ്റായിരുന്നു എന്നും തരത്തിലുള്ള പരാമർശങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. അതേസമയം, ബി.ജെ.പി നേതാക്കൾക്ക് ഹിന്ദു-മുസ്‍ലിം വിഷയങ്ങളല്ലാതെ തൊഴിലില്ലായ്മ, വിലക്കയറ്റം, മെച്ചപ്പെട്ട ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് ആർ.ജെ.ഡി സംസ്ഥാന വക്താവ് മൃത്യുഞ്ജയ് തിവാരി പ്രതികരിച്ചു.