- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്യജീവികളെ കടത്തുന്ന സംഘം ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍; 74 അപൂര്‍വ ആമകളെ കണ്ടെത്തി
വന്യജീവികളെ കടത്തുന്ന സംഘം ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍; 74 അപൂര്‍വ ആമകളെ കണ്ടെത്തി
ലക്‌നൗ : ഉത്തര്‍പ്രദേശില്‍ വന്യജീവികളെ കടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. ഇവരില്‍ നിന്ന് 74 അപൂര്‍വ ആമകളെ പിടികൂടി. ദുമില അതിര്‍ത്തി പ്രദേശത്തുനിന്നാണ് ബറേലി നിവാസികളായ യാനേന്ദ്ര ഗാങ്വാര്‍, അര്‍ഷ് പത്താനിയ എന്നിവര്‍ പിടിയിലായത്. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിലേക്ക് ആമകളെ കടത്താനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദുമില അതിര്‍ത്തിക്ക് സമീപം നടത്തിയ റെയ്ഡിനിടെ കര്‍ഹല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘമാണ് കാറില്‍ നിന്ന് ആമകളെ കണ്ടെത്തിയതെന്ന് റൂറല്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് രാഹുല്‍ മിതാസ് പറഞ്ഞു. പ്രാദേശിക മാര്‍ക്കറ്റില്‍ വിതരണം ചെയ്യുന്നതിനായി ആമകളെ ഉത്തരാഖണ്ഡിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് അറസ്റ്റിലായവര്‍ പൊലീസിനോട് പറഞ്ഞു. ആമകളെ കടത്താന്‍ ഉപയോഗിച്ച വാഹനവും പിടികൂടി.
Next Story




