- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഴൽക്കിണർ ജലത്തിൽ യുറേനിയത്തിന്റെ അളവ് കൂടുതൽ; ഛത്തീസ്ഗഢിലെ ആറ് ജില്ലകളിൽ ആശങ്ക; ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം; ജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ
ഡൽഹി: ഛത്തീസ്ഗഢിൽ ആശങ്ക ഉയർത്തി സംസ്ഥാനത്തെ ആറ് ജില്ലകളിലെ കുഴൽക്കിണർ ജലത്തിൽ യുറേനിയത്തിന്റെ അളവ് കൂടുതലെന്ന് റിപ്പോർട്ടുകൾ. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം ലിറ്ററിൽ 15 മൈക്രോഗ്രാം പരിധിയുടെ മൂന്നോ നാലോ ഇരട്ടിയാണ് ഛത്തീസ്ഗഢിലെ കിണറുകളിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്.
പലയിടത്തും ലിറ്ററിന് 30 മൈക്രോഗ്രാം എന്ന പരിധിയേക്കാൾ കൂടുതലാണ്. നമ്മൾ കുടിക്കുന്ന കുടിവെള്ളത്തിൽ യുറേനിയത്തിന്റെ അളവ് വർധിക്കുന്നത് കാൻസർ, ശ്വാസകോശ, ത്വക്ക്, വൃക്ക രോഗങ്ങൾക്ക് വരെ കാരണമാകുമെന്നാണ് പറയുന്നത്. സംഭവത്തിൽ അധികൃതർ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ത്യ പോലുള്ള ചില രാജ്യങ്ങളിൽ പരിധിയിലും കടന്ന് യുറേനിയത്തിന്റെ അളവ് കുടിവെള്ളത്തിൽ കണ്ടെത്തിയത് വളരെ ആശങ്കജനകമായ കാര്യമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഇതിനിടെ, ജൂണിൽ ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്റർ നടത്തിയ പഠനത്തിൽ ലിറ്ററിന് 60 മൈക്രോഗ്രാം സുരക്ഷിതമാണെന്ന് റിപ്പോർട്ട് വന്നിരുന്നു. ദുർഗ്, രാജ്നന്ദ്ഗാവ്, കാങ്കർ, ബെമെതാര, ബലോഡ്, കവർധ എന്നിവിടങ്ങളിലെ കുടിവെള്ള സാമ്പിളുകളുടെ പരിശോധനയിൽ യുറേനിയത്തിൻ്റെ അളവ് ലിറ്ററിന് 100 മൈക്രോഗ്രാമിൽ കൂടുതലെന്ന് കണ്ടെത്തുകയും ചെയ്തു.