ചെന്നൈ: വനം കൊള്ളക്കാരന്‍ വീരപ്പന് പ്രതിമ പണിയണമെന്ന ആവശ്യവുമായി ഭാര്യ മുത്തുലക്ഷ്മി. തമിഴ്നാട് സംസ്ഥാന സര്‍ക്കാരിനോടാണ് മുത്തുലക്ഷ്മി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വീരപ്പനെ അടക്കം ചെയ്ത സ്ഥലത്ത് പ്രതിമ പണിയണമെന്നാണ് മുത്തുലക്ഷ്മിയുടെ ആവശ്യം.

തമിഴ്നാട്ടിലെ ഡിണ്ടിഗല്‍ ജില്ലയിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് തമിഴക വാഴ്വുരുമൈ കച്ചിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ മുത്തുലക്ഷ്മി ആവശ്യമുന്നയിച്ചത്. ആവശ്യം ബന്ധപ്പെട്ടവരെ അപേക്ഷയിലൂടെ അറിയിക്കുമെന്നും അവര്‍ പറഞ്ഞു.

വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ തമിഴ്നാട്ടിലെ ചെറുപ്പക്കാരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്നും മുത്തുലക്ഷ്മി പറഞ്ഞു. സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെ വിമര്‍ശിച്ച അവര്‍ ബിജെപിയുമായുള്ള സഖ്യം പ്രാദേശിക പാര്‍ട്ടികള്‍ക്ക് ദോഷം ചെയ്യുമെന്നും പറഞ്ഞു.