- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വില കൂടിയ കാർ ഉണ്ടായിട്ട്..എന്താകാര്യം..'; മെഴ്സിഡസിൽ പാഞ്ഞെത്തി മാലിന്യം വലിച്ചെറിഞ്ഞ് മുങ്ങൽ; പിടികൂടിയപ്പോൾ വിചിത്രവാദം; സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ച
ഗുരുഗ്രാം: ഗുരുഗ്രാമിലെ തിരക്കേറിയ ഗോൾഫ് കോഴ്‌സ് റോഡിൽ മെഴ്സിഡസ് കാറിലെത്തിയ യുവതി പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുന്നു. തൻ്റെ അനുഭവം റെഡ്ഡിറ്റിൽ എന്ന ഉപയോക്താവ് പങ്കുവെച്ചതോടെയാണ് സംഭവം പുറത്തുവന്നതും വ്യാപകമായ വിമർശനം ഉയർന്നതും.
സംഭവത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് അനുസരിച്ച്, തിരക്കേറിയ റോഡരികിൽ നിർത്തിയിട്ടിരുന്ന ആഡംബര കാറിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം ഉപയോഗിച്ച നാപ്കിനുകളും പേപ്പർ പ്ലേറ്റുകളും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ, സമീപത്ത് മാലിന്യം നിക്ഷേപിക്കാനായി സ്ഥലമില്ലെന്നും തൻ്റെ കാറിനുള്ളിൽ ഇത് സൂക്ഷിക്കാൻ സാധ്യമല്ലെന്നും യുവതി പ്രതികരിച്ചതായി ഉപയോക്താവ് പറയുന്നു. തൻ്റെ വാഹനം പരിപാലിക്കാൻ ധാരാളം പണം ചെലവഴിക്കുന്നതിനാലാണ് ഇങ്ങനെ ചെയ്തതെന്നും കാറിൻ്റെ ഇൻ്റീരിയർ കേടാവാതിരിക്കാനാണ് ശ്രമിച്ചതെന്നും അവർ വിശദീകരിച്ചതായി കുറിപ്പിലുണ്ട്. തുടർച്ചയായി ചോദ്യങ്ങൾ ചോദിച്ചപ്പോൾ യുവതിയും ഡ്രൈവറും സംസാരിക്കാൻ കൂട്ടാക്കാതെ അവിടെ നിന്ന് പോകാൻ ആവശ്യപ്പെടുകയായിരുന്നു.
ഈ അനുഭവം പങ്കുവെച്ച റെഡ്ഡിറ്റ് ഉപയോക്താവിനെ പലരും അഭിനന്ദിച്ചപ്പോൾ, മാലിന്യം വലിച്ചെറിഞ്ഞ കാർ ഉടമയ്ക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. പ്രകൃതിയെ നശിപ്പിക്കുന്ന ഇത്തരം ആളുകളാണ് സമൂഹത്തിന് ശാപമെന്ന് പലരും അഭിപ്രായപ്പെട്ടു.