ദില്ലി: നോയിഡയിലെ മാലിന്യ കൂമ്പാരത്തിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൈകാലുകൾ കെട്ടിയ നിലയിലായിരുന്ന മൃതദേഹം. സംഭവം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 22നും 25നും ഇടയിൽ പ്രായമുള്ള യുവതിയുടെ മൃതദേഹമാണിതെന്ന് പൊലീസ് അറിയിച്ചു.

യുവതിയെ തിരിച്ചറിയാതിരിക്കാൻ മുഖം കരിച്ചു കളയാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. നോയിഡയിലെ സെക്ടർ 142-ലെ മാലിന്യ കൂമ്പാരത്തിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മരിച്ച യുവതിയെ തിരിച്ചറിയാനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.