- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിപ്പൊപ്പൊട്ടാമാസിന്റെ കടിയേറ്റ് യുവഡോക്ടര്‍ക്ക് ദാരുണാന്ത്യം; ഡോ. സമീക്ഷ റെഡ്ഡിയുടെ അന്ത്യം ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവേ
ഹിപ്പൊപ്പൊട്ടാമാസിന്റെ കടിയേറ്റ് യുവഡോക്ടര്‍ക്ക് ദാരുണാന്ത്യം

മംഗളൂരു: ശിവമോഗ്ഗയില്‍ യുവ വെറ്ററിനറി സര്‍ജന്‍ ഹിപ്പോപ്പൊട്ടാമസിന്റെ കടിയേറ്റ് മരിച്ചു. താവരെക്കൊപ്പ മൃഗശാലയിലെ വെറ്റിനറി സര്‍ജന്‍ ഡോ. സമീക്ഷ റെഡ്ഡിയാണ് (27) ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പട്ടത്. ഈയിടെയാണ് സമീക്ഷ മൃഗശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്.
വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. കടിയേറ്റതിന് പിന്നാലെ സമീക്ഷയെ ശിവമോഗ്ഗയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ വനം, പരിസ്ഥിതി മന്ത്രി ഈശ്വര്‍ ബി. ഖന്ദ്രെ അനുശോചിച്ചു. ദുഃഖിതരായ കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്ന് മന്ത്രി പറഞ്ഞു. ഇരയുടെ കുടുംബത്തിന് മാനദണ്ഡങ്ങള്‍ക്കനുസൃതമായി കാലതാമസമില്ലാതെ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ മുതിര്‍ന്ന വെറ്ററിനറി സര്‍ജന്മാരും വനം ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘത്തെ നിയമിച്ചു. ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


