- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തഹസീല്‍ദാരുടെ കാറിനടിയില്‍പ്പെട്ട് യുവാവ്; കുടുങ്ങിയത് അറിയാതെ വണ്ടി പാഞ്ഞു; ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ; ഞെട്ടിപ്പിക്കുന്ന സംഭവം ഉത്തർപ്രദേശിൽ
ലഖ്‌നൗ: തഹസീല്‍ദാരുടെ കാറിനടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. ഏകദേശം മുപ്പത് കിലോമീറ്റർ വലിച്ചിഴച്ച യുവാവ് മരിച്ചു. ഉത്തർപ്രദേശിലാണ് ദാരുണ സംഭവം നടന്നത്. 35 വയസുള്ള നരേന്ദ്ര കുമാർ ഹൽദാർ എന്നയാളാണ് മരിച്ചത്. ലഖ്‌നൗവിൽ നിന്ന് 127 കിലോമീറ്റർ അകലെയുള്ള ബഹ്‌റൈച്ചിലാണ് സംഭവം. പയാഗ്പൂർ സ്വദേശിയായ നരേന്ദ്ര കുമാർ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ നൻപാറ-ബഹ്‌റൈച്ച് റോഡിൽ വച്ച് അപകടത്തിൽപ്പെടുകയായിരുന്നു.
കാറിനടിയിൽ കുടുങ്ങിയ മൃതദേഹവുമായാണ് തഹസീര്‍ദാര്‍ കാറില്‍ തങ്ങളുടെ അടുത്തേക്കെത്തിയതെന്ന് പോലീസ് പറഞ്ഞു. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന നായിബ് തഹസിൽദാർ ശൈലേഷ് കുമാർ അവസ്തിയെ സസ്‌പെൻഡ് ചെയ്യാൻ ജില്ലാ മജിസ്‌ട്രേറ്റ് മോണികാ റാണി ശുപാർശ ചെയ്തു. സംഭവത്തിൽ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവർ മെറാജ് അഹമ്മദിനെ അറസ്റ്റ് ചെയ്തു.
ഗുരുതരമായ അശ്രദ്ധയാണ് സംഭവിച്ചിട്ടുള്ളതെന്നും 30 കിലോമീറ്ററോളം വാഹനത്തിൽ മൃതദേഹം കുടുങ്ങിയിരിക്കാൻ സാധ്യത കുറവാണെന്നും ഭയം മൂലമാകാം വാഹനം നിർത്താതെ പോയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.