- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കയ്യിലും കാലിലും ഒന്നിലധികം മുറിവുകൾ; തലയ്ക്ക് ഗുരുതര പരിക്ക്; നേരിട്ടത് കൊടിയ പീഡനം; പാകിസ്ഥാനിൽ 'ചോക്ലേറ്റ്' മോഷ്ടിച്ചെന്നാരോപിച്ച് പതിമൂന്നുകാരിയെ അതിക്രൂരമായി തല്ലിച്ചതച്ചു; ദാരുണാന്ത്യം; രണ്ടുപേർ കസ്റ്റഡിയിൽ; വ്യാപക പ്രതിഷേധം; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്!
റാവല്‍പിണ്ടി: വെറുമൊരു 'ചോക്ലേറ്റ്' മോഷ്ടിച്ചെന്നാരോപിച്ച് പതിമൂന്നുകാരിയെ അതിക്രൂരമായി തല്ലിച്ചതച്ചു അവശയാക്കി. പാകിസ്ഥാനിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങേറിയത്. വീട്ടുജോലി ചെയ്തിരുന്ന പെണ്‍കുട്ടിയാണ് ക്രൂര പീഡനത്തിന് പിന്നാലെ മരണത്തിന് കീഴടങ്ങിയത്. സ്വന്തം വീട്ടിലെ കഷ്ടപ്പാട് കാരണമാണ് കുട്ടി മറ്റൊരു വീട്ടിൽ വീട്ടുജോലിക്കായി പോയത്. സംഭവത്തിൽ ഇപ്പോൾ രണ്ടുപേർ കസ്റ്റഡിയിലായതായും വിവരങ്ങൾ ഉണ്ട്. തലയ്ക്ക് പറ്റിയ ഗുരുതര പരിക്കാണ് മരണകാരണമെന്ന് ഡോക്ടർമാർ പറയുന്നു. കയ്യിലും കാലിലുമായി നിരവധി മുറിവുകളും കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുന്നതായി പോലീസ് പറഞ്ഞു.
ചോക്ലേറ്റ് മോഷ്ട്ടിച്ചെന്നാരോപിച്ചാണ് 13 കാരിയെ മര്‍ദിച്ച് കൊലപ്പെടുത്തി. പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വീട്ടുജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ ചോക്ലേറ്റ് മോഷ്ട്ടിച്ചെന്നാരോപിച്ച് വീട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു എന്നാണ് പോലീസ് പറയുന്നു. അവശനിലയിലായ കുട്ടിയെ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.
റാഷിദ് ഷഫീഖും ഭര്യ സനയും അവരുടെ എട്ടുമക്കളും അടങ്ങുന്ന കുടുംബത്തിലാണ് ഇഖ്റ എന്ന 13 കാരി വീട്ടുജോലി ചെയ്തിരുന്നത്. ഇവരുടെ വീട്ടിലെ ഖുറാന്‍ അധ്യാപകനാണ് അവശനിലയില്‍ ഇഖ്റയെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ പിതാവ് മരണപ്പെട്ടെന്നും അമ്മ സ്ഥലത്തില്ലെന്നുമാണ് ഇയാള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. കുട്ടിയെ ആശുപത്രിയില്‍ ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. റാഷിദ് ഷഫീഖിനെയും ഭാര്യയേയും ഖുറാന്‍ അധ്യാപകനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. കയ്യിലും കാലിലും ഒന്നിലധികം മുറിവുകളുണ്ട്. തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇതിനു മുമ്പും പലതവണ ഇഖ്റ ഉപദ്രവത്തിന് ഇരയായിട്ടുണ്ടെന്നാണ് ശരീരത്തിലെ മുറിവുകളില്‍ നിന്ന് മനസിലാവുന്നതെന്നും പോലീസ് വ്യക്തമാക്കി.
എട്ടുവയസ് മുതല്‍ ഇഖ്റ വീട്ടുജോലി ചെയ്താണ് ജീവിക്കുന്നത്. കടബാധ്യതയുള്ളതുകൊണ്ടാണ് കുട്ടിയെ ജോലിക്കു വിട്ടതെന്നാണ് കര്‍ഷകനായ പിതാവ് സന ഉള്ള പറയുന്നത്. ഇഖ്റയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലെത്തി. പിതാവ് എത്തുമ്പോള്‍ ഇഖ്റ അബോധാവസ്ഥയിലായിരുന്നു. താന്‍ ആശുപത്രിയിലെത്തി അല്‍പ സമയത്തിന് ശേഷം ഇഖ്റ മരിച്ചു എന്ന് സന ഉള്ള പറഞ്ഞു. അതേസമയം, കുട്ടിയുടെ മരണത്തെ തുടര്‍ന്ന് റാവല്‍പിണ്ടിയില്‍ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവന്നത്. ജസ്റ്റിസ് ഫോര്‍ 'ഇഖ്റ' എന്ന ഹാഷ്ടിഗില്‍ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്.