- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രാവിലെ 'കോച്ചിങ്' സെന്ററിലേക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി; പെൺകുട്ടിയെ ഇപ്പോൾ കാണാതായിട്ട് ഒന്നര വർഷമാകുന്നു; ഒരു തുമ്പ് പോലും ലഭിക്കാതെ പോലീസ്; തട്ടിക്കൊണ്ട് പോയെന്നും സംശയം; അച്ഛന്റെ പരാതിയിൽ കേസ് ഇനി സിബിഐ അന്വേഷിക്കും; 17കാരിയുടെ തീരോധാനത്തിൽ മുഴുവൻ ദുരൂഹതകൾ മാത്രം
പാറ്റ്ന: ബിഹാറിൽ 17കാരിയുടെ തീരോധാനത്തിൽ ദുരൂഹത തുടരുന്നു. രാവിലെ 'കോച്ചിങ്' സെന്ററിലേക്കെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്. പക്ഷെ ഇപ്പോൾ കൊല്ലം ഒന്നര വർഷം തികഞ്ഞിട്ട് പോലും പെൺകുട്ടിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. പോലീസ് പോലും കഴിവതും ശ്രമിച്ചിട്ടും ഒരു തുമ്പ് പോലും അന്വേഷിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
ബിഹാറിലെ ഒരു തിരക്കേറിയ റോഡിൽ നിന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന് കരുതപ്പെടുന്നത്. ഇപ്പോഴിതാ, 17കാരിയെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറിയിരിക്കുകയാണ്. സംസ്ഥാന പോലീസ് അന്വേഷിച്ച കേസിൽ 18 മാസം കഴിഞ്ഞും ഒരു തുമ്പും ലഭിക്കാത്ത സാഹചര്യത്തിലാണിത്. കാണാതായ നിഷ ഭാരതിയുടെ അച്ഛൻ രാകേഷ് കുമാർ രഞ്ജൻ ബിഹാർ പോലീസിൽ കോൺസ്റ്റബിളായിട്ടാണ് സേവനം ചെയ്യുന്നത്.
2023 സെപ്റ്റംബർ 29-ാം തീയ്യതി പാറ്റ്നയിലെ ഗോല റോഡിലുള്ള ഗോൾ ഇൻസ്റ്റിറ്റ്യൂട്ടിൽ കോച്ചിങിനായി പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. കോച്ചിങ് സെന്ററിൽ നിന്ന് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെ നിഷയെ അജ്ഞാതർ തട്ടിക്കൊണ്ടു പോയി എന്നാണ് പരാതി. പാറ്റ്ന ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് സിബിഐ അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. ബിഹാർ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച്, പൊലീസുകാരൻ കൂടിയായ കുട്ടിയുടെ പിതാന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബിഹാർ പോലീസിൽ വിശ്വാസമില്ലെന്ന് അദ്ദേഹം ആരോപിച്ചു.
കോടതി ഉത്തരവ് അനുസരിച്ച് കേസ് ഏറ്റെടുത്ത സിബിഐകേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു ബിഹാർ പൊലീസ് കേസ് അന്വേഷിച്ചിരുന്നത്. കാണാതായ കുട്ടിയുടെ മൊബൈൽ ഫോൺ പിന്നീട് കണ്ടെത്തിയെങ്കിലും അതിനെക്കുറിച്ച് പിന്നീട് മറ്റ് അന്വേഷണങ്ങൾ ഒന്നും നടന്നില്ല. സംഭവം നടന്ന പരിധിയിലെ പൊലീസ് സ്റ്റേഷനോ അല്ലെങ്കിൽ മനുഷ്യക്കടത്ത് തടയുന്നതിനുള്ള പ്രത്യേക വിഭാഗമോ അന്വേഷണം നടത്തി എന്തെങ്കിലും വസ്തുത കണ്ടെത്തിയിട്ടില്ലെന്ന് ഹർജിയിൽ പരാതി അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തെങ്കിലും മറ്റെന്തെങ്കിലും കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. പിടിയിലായവരിൽ ചിലരുടെ നുണ പരിശോധന നടത്തിയിട്ടില്ലെന്നും അച്ഛൻ കോടതിയെ അറിയിച്ചു. മകളെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് അച്ഛൻ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലമൊന്നും ഉണ്ടായില്ല. കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.