- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മകളെ രണ്ടു ദിവസമായി കാണാനില്ല; ബന്ധുവീട്ടിലും പരിസരത്തും എല്ലാം അന്വേഷിച്ചു; പോലീസിൽ പരാതി നൽകിയിട്ടും രക്ഷയില്ല; മൂന്നാം നാൾ മാവിന്‍ തോപ്പിലെ കാഴ്ച കണ്ട് തേങ്ങി കരഞ്ഞ് ഉറ്റവർ; പ്രാണനെടുത്തത് ഇക്കാരണത്താൽ; മാനസികമായി തളര്‍ന്നിരുന്നുവെന്ന് നാട്ടുകാർ
ലക്നൗ: പെൺകുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ സഹാറന്‍പൂരിലാണ് ദാരുണമായ സംഭവം നടന്നത്. സമീപത്തെ ഒരു മാവിന്‍ തോപ്പിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളെ രണ്ടു ദിവസമായി കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ ഏറെ ദുഃഖത്തിൽ ആയിരുന്നു. ഒടുവിൽ അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വില്ലൻ പ്രണയനൈര്യശ്യം തന്നെയെന്നാണ് വിവരങ്ങൾ. മകളുടെ മരണത്തിൽ നാട്ടുകാരും ബന്ധുക്കളുമെല്ലാം ഒരുപോലെ നടുങ്ങിയിരിക്കുകയാണ്.
ഉത്തര്‍ പ്രദേശിലെ സഹാറന്‍പൂരിലാണ് സംഭവം നടന്നത്. പത്തൊൻപതുകാരിയെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബിഹാരിഗഡ് സ്വദേശിനിയായ പ്രീതിയാണ് ജീവനൊടുക്കിയത്. സഹാറന്‍പൂരിലെ ഒരു മാവിന്‍ തോപ്പിലാണ് പ്രീതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അതേസമയം, വിവാഹം കഴിക്കണമെന്ന ആവശ്യം കാമുകന്‍ നിരസിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്. നാട്ടുകാരാണ് പ്രീതിയെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച മുതല്‍ പ്രീതിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് കുടുംബം ലോക്കല്‍ പോലീസില്‍ പരാതി നല്‍കി. ബുധനാഴ്ച പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതശരീരം പ്രീതിയുടേതാണെന്ന് തിരിച്ചറിഞ്ഞു. പ്രീതി ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു.
യുവാവിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്തു. പക്ഷെ വിവാഹത്തിന് യുവാവിന് താത്പര്യമുണ്ടായിരുന്നില്ലെന്നും ഇത് പ്രീതിയെ മാനസികമായി തളര്‍ത്തിയിരുന്നതായും പോലീസ് വ്യക്തമാക്കി. ഷാളുപയോഗിച്ചാണ് പ്രീതി മരത്തില്‍ തൂങ്ങിയത്. മൃതശരീരം കണ്ടെത്തിയ മാവിന്‍ തോപ്പ് രണ്ടുപേര്‍ ചേര്‍ന്ന് പാട്ടത്തിനെടുത്തിരിക്കുകയായിരുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.