- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് മാസം മുൻപ് നടന്ന വിവാഹം; ഭർത്താവ് വിദേശത്തേക്ക് പോയിട്ട് രണ്ട് മാസം കഴിഞ്ഞു; രാത്രി രണ്ട് മണിയോടെ റാസിഫ് ജന്നത്തിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല; വീട്ടുകാരെ വിളിച്ചറിയിച്ചു ജനൽ ചില്ലുകൾ പൊട്ടിച്ചപ്പോൾ കണ്ടത് തൂങ്ങി മരിച്ച നിലയിൽ ജന്നത്തിന്റെ മൃതദേഹം; കൊല്ലത്ത് 19 കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചതിൽ അന്വേഷണം
കൊല്ലം: കൊല്ലത്ത് 19കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി പൊലീസ്. കൊല്ലം കുമ്മിൾ വട്ടത്താമര മണ്ണൂർവിളാകത്ത് വീട്ടിൽ ജന്നത്ത് ആണ് മരിച്ചത്. ഭർത്താവ് റാസിഫ് വിദേശത്താണ്. അഞ്ച് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇതിന് പിന്നാലെ ഇന്ന് പുലർച്ചയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഇന്ന് പുലർച്ചെയോടെയാണ് ജന്നത്തിനെ ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി രണ്ട് മണിയോടെ റാസിഫ് ജന്നത്തിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് റാസിഫ് ഉമ്മയെ വിളിച്ച് ജന്നത്ത് ഫോണെടുക്കുന്നില്ല എന്ന് പറഞ്ഞു. എന്നാൽ ഇവർ എത്തി വിളിച്ചിട്ടും മുറിതുറക്കുകയോ ജന്നത്ത് വിളികേൾക്കുകയോ ചെയ്തിരുന്നില്ല.
തുടർന്ന് വീട്ടുകാരെ വിളിച്ചറിയിച്ചു. പലതവണ വിളിച്ചിട്ടും ഫോണെടുക്കാത്തതോടെ വീട്ടുകാർ അടുത്തുള്ള ബന്ധുക്കളെയും വിവരമറിയിച്ചു. ബന്ധുക്കളെത്തി ജനൽ ചില്ലുകൾ പൊട്ടിച്ചപ്പോഴാണ് ജന്നത്തിനെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. തുടർന്ന് കടയ്ക്കൽ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ജന്നത്തിന്റെ ഫോൺ വിവരങ്ങളും പരിശോധിച്ചുവരികയാണ്.
വിവാഹം കഴിഞ്ഞശേഷം രണ്ട് മാസം മുമ്പാണ് റാസിഫ് വിദേശത്തേക്ക് പോയത്. കടയ്ക്കൽ പൊലീസാണ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചത്. സംഭവം അറിഞ്ഞ് കൊട്ടാരക്കര ഡിവൈഎസ്‌പി ജിഡി വിജയകുമാർ ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ആർഡിഒയുടെ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് പൊലീസ്.
മറുനാടന് മലയാളി ബ്യൂറോ