- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വനിതാ സുഹൃത്തുമായി അടുപ്പം കാണിക്കരുതെന്ന് പല തവണ വിലക്കി; കേൾക്കാതെ സൗഹൃദം തുടർന്നതിൽ പ്രതികാരം; യുവതിയുമായി സംസാരിച്ച് നിൽക്കുകയായിരുന്ന ഉറ്റസുഹൃത്തിന്റെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സയിൽ; ക്രൂരത യുവതിയുമായുള്ള അടുപ്പം നഷ്ടമാകുമെന്ന ഭീതിയിൽ; 20കാരൻ പിടിയിൽ
ദില്ലി: യുവതിയുമായി അടുപ്പം കാണിക്കരുതെന്ന് പല തവണ വിലക്കിയിട്ടും കേൾക്കാത്തതിനാൽ ഉറ്റസുഹൃത്തിന്റെ കഴുത്തറുത്ത 20കാരൻ പോലീസിന്റെ പിടിയിൽ. ദില്ലി പാണ്ഡവ് നഗർ സ്വദേശിയായ അക്ഷത് ശർമ എന്ന 20കാരനെയാണ് പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഐസ്ക്രീം കച്ചവടക്കാരനായ ഇയാൾ ബികോം ബിരുദധാരിയാണ്. ഹർഷ് ഭാരതി എന്ന യുവാവിനെയാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. വൈകാരികമായ അടുപ്പം നഷ്ടമാകുമെന്ന ഭീതിയിലായിരുന്നു അക്രമം നടന്നതെന്നാണ് 20കാരൻ പോലീസിനോട് വിശദമാക്കിയത്.
ജൂലൈ 17നാണ് സംഭവം. വനിതാ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരുന്ന ഹർഷിന്റെ കഴുത്ത് അറുത്ത ശേഷം ആകാശ് ഓടി രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയിൽ നിന്ന് ലഭിച്ച മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാണ്ഡവ് നഗർ പോലീസ് സ്റ്റേഷനിൽ ആകാശിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതക ശ്രമത്തിനും തടഞ്ഞ് വയ്ക്കലിനുമാണ് പോലീസ് ആകാശിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഹർഷ് ഭാരതിയും അക്ഷത് ശർമയും ഏറെക്കാലമായി ഉറ്റ സുഹൃത്തുക്കളാണ്.
എന്നാൽ ഹർഷ് അടുത്ത കാലത്തായി ആകാശിന്റെ വനിതാ സുഹൃത്തുമായി അടുക്കുന്നത് അക്ഷത് വിലക്കിയിരുന്നു. ഇത് പരിഗണിക്കാതെ വനിതാ സുഹൃത്തുമായി ഹർഷ് സംസാരിച്ചതാണ് ക്രൂരമായ അക്രമത്തിലേക്ക് നയിച്ചത്. സംഭവത്തിൽ ഹർഷിന് ഗുരുതര പരിക്കാണ് ഏറ്റിട്ടുള്ളത്. ആകാശിനായി ദിവസങ്ങളോളമാണ് ദില്ലി പോലീസ് നടത്തിയത്. വ്യാഴാഴ്ച രാത്രിയിലാണ് ആകാശിനേക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്.
പ്രതിയെ കണ്ടെത്താൻ ആന്റി ഓട്ടോ തെഫ്റ്റ് സ്ക്വാഡിൽ നിന്നും പാണ്ഡവ് നഗർ പോലീസിൽ നിന്നും രണ്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിരുന്നു. എന്നാൽ അന്വേഷണ സംഘം ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതി വീണ്ടും വീട്ടിലേക്ക് മടങ്ങിയേക്കാമെന്ന സൂചന ലഭിച്ചതിനെ തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്നാണ് അക്ഷത് പിടിയിലായത്. ചോദ്യം ചെയ്യലിൽ അക്ഷത് കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് വ്യകതമാക്കി.