- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'സ്നേഹയും ഞാനും കിടന്നിരുന്നത് ഒരേ മുറിയിൽ; എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം അവൾ കടുംകൈ ചെയ്തു..!'; ഭർത്താവ് സുർജിത്ത് പോലീസിന് നൽകിയ മൊഴി ഇങ്ങനെ; ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കളും രംഗത്ത്; ഒറ്റപ്പാലത്തെ ആ 22-കാരിക്ക് സംഭവിച്ചതെന്ത്?; ഇനി നിർണായകമാകുന്നത് പോസ്റ്റ് മോർട്ടം റിപ്പോർട്ട്!
പാലക്കാട്: ഒറ്റപ്പാലം കീഴൂരിൽ 22-കാരിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. കീഴൂർ കല്ലുവെട്ട് കുഴിയിൽ സുർജിത്തിന്റെ ഭാര്യ സ്നേഹയാണ് മരിച്ചത്. ഇപ്പോഴിതാ, മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് സ്നേഹയുടെ വീട്ടുകാർ അടക്കം രംഗത്ത് വന്നിരിക്കുകയാണ്.
ഒറ്റപ്പാലം മനിശ്ശേരി സ്വദേശിനിയായ സ്നേഹയും കീഴൂർ സ്വദേശിയായ സുർജിത്തും തമ്മിൽ പ്രണയിച്ച് ആണ് വിവാഹം കഴിച്ചത്. രണ്ടു വർഷങ്ങൾക്കു മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. കോതകൂർശ്ശിയിലെ സ്വകാര്യ ക്ലിനിക്കിൽ നേഴ്സായ സ്നേഹ ഇന്നലെ രാത്രി പത്തര മണിയോടെയാണ് ഡ്യൂട്ടി കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ എത്തി.
ശേഷം ഭക്ഷണം ഒക്കെ കഴിച്ച്. രാത്രി 12:15 വരെ സ്നേഹ വാട്സപ്പിൽ ഓൺലൈനിൽ കണ്ടിട്ടുണ്ടെന്ന് ബന്ധുക്കൾ വ്യക്തമാക്കി. ശേഷം രാവിലെ ഏഴുമണിയോടെയാണ് സ്നേഹയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇതിനിടെ, ഭർത്താവ് പൊലീസിന് നൽകിയ മൊഴിയും പുറത്തുവന്നിട്ടുണ്ട്. 'സ്നേഹയും ഞാനും(സുർജിത്ത്) ഒരേ മുറിയിലാണ് കിടന്നിരുന്നതെന്നും. ഞാൻ ഉറങ്ങിയതിനുശേഷം സ്നേഹ തൊട്ടടുത്ത റൂമിൽ കയറി ഷോൾ ഉപയോഗിച്ച് തൂങ്ങിയതാണെന്നാണ് ഭർത്താവ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്'.
അതേസമയം, സ്നേഹ തൂങ്ങി നിൽക്കുന്നത് കണ്ടിട്ടും സുർജിത്ത് ആശുപത്രിയിൽ കൊണ്ടു പോയില്ലെന്നാണ് വീട്ടുകാരുടെ പ്രധാന പരാതി. പോലീസ് എത്തും മുമ്പേ ഷോൾ അറുത്തുമാറ്റിയ നിലയിലായിരുന്നു. യുവതിയുടെ വീട്ടുകാരെ വിവരം അറിയിച്ചില്ലെന്നും പരാതി ഉണ്ട്.
പക്ഷെ ആത്മഹത്യ ആണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ മറ്റ് ദുരൂഹതകൾ ഒന്നും നിലവിൽ കണ്ടെത്താനായിട്ടില്ലെന്നും ചെർപ്പുളശ്ശേരി സർക്കിൾ ഇൻസ്പെക്ടർ വ്യക്തമാക്കി. വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.