- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വീടിന് പുറത്തിറങ്ങാൻ അനുവദിക്കില്ല; ഭാര്യ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി; സഹായത്തിന് 17കാരിയായ മകളും; പരിക്കേറ്റ് മരണപ്പെട്ടതെന്ന് പ്രാഥമിക വിലയിരുത്തലിൽ; പിന്നാലെ നിർണായകമായത് മകൻ്റെ മൊഴി; 45കാരിക്ക് ജീവപരന്ത്യം
ആഗ്ര: വീടിന് പുറത്തിറങ്ങാൻ അനുവദിക്കാത്തതിൽ ഭർത്താവിനെ കൊന്ന ഭാര്യ മകൻ്റെ നിർണായക മൊഴിയിൽ കുടുങ്ങി. മകളുടെ സഹായത്തോടെയായിരുന്നു 45കാരിയായ യുവതി ഭർത്താവിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ യുവതിക്ക് ജീവപരന്ത്യം ശിക്ഷ വിധിച്ച് കോടതി. ഉത്തർ പ്രദേശിലെ ഹാത്രാസിലെ കോടതിയാണ് 45കാരിക്ക് ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ചത്. 17കാരിയായ
മകളാണ് കൊലപാതകത്തിന് സഹായിച്ചത്. കാപാസ്യ ഗ്രാമവാസിയായ 45കാരിക്കെതിരെ നിർണായക തെളിവായത് 18കാരനായ മകന്റെ മൊഴിയായിരുന്നു.
ഓഗസ്റ്റ് 27നാണ് സംഭവമുണ്ടായത്. 45കാരിയായ കാന്തി ദേവി 17കാരിയായ മകളുടെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിലായിരുന്നു യുവതിയുടെ ഭർത്താവ് കൊല്ലപ്പെട്ടത്. ഗുരുതരമായ പരിക്കുകളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് ചികിത്സയിലായിരുന്ന ഇയാൾ രണ്ട് ദിവസത്തിനുള്ളിൽ മരണപ്പെടുകയായിരുന്നു. വീണ് പരിക്കേറ്റുള്ള മരണമെന്നായിരുന്നു പ്രാഥമിക വിലയിരുത്തലിൽ. ഇതോടെ കൊലപാതകം ചെയ്തത് ആരും അറിയില്ലെന്ന് യുവതിയും മകളും കണക്ക് കൂട്ടി. എന്നാൽ സംഭവത്തിൽ അന്വേഷണം വേണമെന്ന 18കാരനായ മകന്റെ ആവശ്യം കേസിൽ വഴിത്തിരിവുണ്ടാക്കി.
പിതാവിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കിയാണ് 18കാരൻ പോലീസിനെ സമീപിച്ചത്. തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസിന് നിർണായകമായ തെളിവുകൾ ലഭിക്കുകയായിരുന്നു. 45കാരിയും ഭർത്താവും തമ്മിലും കലഹം പതിവായിരുന്നുവെന്ന് പോലീസിന് വ്യക്തമായി. ഭാര്യയ്ക്ക് നടപ്പ് ദോഷം ഉണ്ടെന്ന് ആരോപിച്ച് വീടിന് പുറത്തിറങ്ങാൻ പോലും ഭർത്താവ് അനുവദിച്ചിരുന്നില്ല. കാന്തി ദേവിക്ക് പിന്നാലെ മകളെയും വീടിന് പുറത്തേക്ക് പോലും വരാൻ പിതാവ് അനുവദിച്ചിരുന്നില്ല. ഇതിന്റെ പ്രതികാരം കൊലപാകത്തിൽ കലാശിക്കുകയായിരുന്നു.
അമ്മയും മകളും ചേർന്ന് ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ 17കാരിയുടെ കേസ് ജുവനൈൽ കോടതിയാണ് പരിഗണിക്കുന്നത്. ജീവപരന്ത്യം കഠിന തടവിന് പുറമേ 25000 രൂപ പിഴയും കാന്തി ദേവി ഒടുക്കണം. അല്ലാത്ത പക്ഷം ശിക്ഷ ആറുമാസം കൂടി അനുഭവിക്കണമെന്നാണ് കോടതി വിശദമാക്കിയിട്ടുള്ളത്.