- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കളിക്കുന്നതിനിടെ അറിയാതെ പാന്റില്‍ മൂത്രമൊഴിച്ചു; മുംബൈയില്‍ നാലു വയസ്സുകാരനെ അമ്മയുടെ കാമുകന്‍ ചവിട്ടി കൊന്നു: കുട്ടിയുടെ വയറ്റിലും കാലിലും ചവിട്ടിയത് നിരവധി തവണ
മുംബൈയില്‍ നാലു വയസ്സുകാരനെ അമ്മയുടെ കാമുകന്‍ ചവിട്ടി കൊന്നു
പാന്റില്‍ മൂത്രമൊഴിച്ചതിന് നാലു വയസ്സുകാരനെ അമ്മയുടെ കാമുകന്‍ ചവിട്ടിക്കൊന്നു. മുംബൈയിലെ കുര്‍ള ഈസ്റ്റിലാണ് സംഭവം. നാലു വയസ്സുകാരനായ ഓംകാര്‍ ആണ് അമ്മ പൂജാകുമാരി ചന്ദ്രവംശിയുടെ കാമുകന്‍ റിതേഷ് കുമാറിന്റെ ആക്രമണത്തില്‍ മരിച്ചത്. കുഞ്ഞ് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ പാന്റില്‍ മൂത്രം ഒഴിച്ചു. ഇതില്‍ പ്രകോപിതനായാണ് റിതേഷ് കുഞ്ഞിനെ ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ കാന്റീന്‍ തൊഴിലാളിയായ പൂജാകുമാരിയുടെ പരാതിയില്‍ റിതേഷിനെ പോലിസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 26നാണ് സംഭവം. ഒരു പ്രാദേശിക റെസ്റ്റോറന്റില്‍ പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്ന പൂജാകുമാരി സംഭവം നടക്കുമ്പോള്‍ ജോലി സ്ഥലത്തായിരുന്നു. പൂജാകുമാരി ജോലിക്ക് പോകുമ്പോള്‍ നാലുവയസുകാരനായ ഓംകാറിനെയും ആറ് വയസ്സുള്ള മകള്‍ സാക്ഷിയെയും വീട്ടില്‍ നിര്‍ത്തിയിട്ടാണ് പോകുന്നത്. ജാലി കഴിഞ്ഞ് ഉച്ചയ്ക്ക് മൂന്നുമണിയോടെ പൂജാകുമാരി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍, കടുത്ത വയറുവേദനയെ തുടര്‍ന്ന് പുളയുന്ന മകനെയാണ് കാണുന്നത്. വയറു വേദനയെ തുടര്‍ന്ന് ഓംകാര്‍ ഛര്‍ദ്ദിച്ചതായി മകള്‍ സാക്ഷിയാണ് അമ്മയോട് പറഞ്ഞത്.
തുടര്‍ന്ന് വിവരം തിരക്കിയപ്പോള്‍ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ പാന്റില്‍ മൂത്രമൊഴിച്ചെന്നും വസ്ത്രം മാറാന്‍ വീട്ടിലെത്തിയപ്പോള്‍ റിതേഷ്, വയറ്റിലും കാലിലും നിരവധി തവണ ചവിട്ടിയെന്നും ഓംകാര്‍, അമ്മയോട് പറഞ്ഞു. പിന്നാലെ, പൂജാകുമാരിയും വിവരമറിഞ്ഞെത്തിയ അയല്‍ക്കാരും കുട്ടിയെ മര്‍ദ്ദിച്ചതെന്തിനാണെന്ന് റിതോഷിനോട് ചോദിച്ചതോടെ ബഹളം ഉണ്ടാക്കിയ ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. അപ്പോഴേയ്ക്കും കുഞ്ഞ് തീര്‍ത്തും അവശനായി.
ഉടന്‍ തന്നെ ഓംകാറിനെ അയല്‍വാസികളുടെ സഹായത്തോടെ പൂജാകുമാരി അടുത്തുള്ള ക്ലിനിക്കിലേക്ക് എത്തിച്ചു. എന്നാല്‍, കുട്ടിയുടെ ആരോഗ്യനില ആശങ്കാജനകമാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഓംകാറിനെ സിയോണ്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. കുട്ടി മരിച്ചതിന് പിന്നാലെ, പൂജാകുമാരി നെഹ്‌റു നഗര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിതേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ബീഹാര്‍ സ്വദേശിയായ പൂജാകുമാരിക്ക് ആദ്യ ഭര്‍ത്താവില്‍ രണ്ട് കുട്ടികളുണ്ടായിരുന്നെന്നും ഇതിനിടെ ഈ വര്‍ഷം ആദ്യം റിതേഷുമായി പ്രണയത്തിലായ പൂജാകുമാരി, ഇയാളോടൊപ്പം നെഹ്‌റു നഗര്‍ ചേരിയിലേക്ക് വാടകയ്ക്ക് താമസം മാറ്റുകയായിരുന്നെന്നും പോലീസ് പറയുന്നു.