- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആഡംബരം വിനയായി, കടബാധ്യത മാനസിക സമ്മർദ്ദത്തിലാക്കി; ബന്ധുക്കൾക്ക് വീഡിയോ അയച്ച ശേഷം കൂട്ട ആത്മഹത്യാശ്രമം; ബെംഗളൂരുവിൽ നാലംഗ കുടുംബം കഴുത്തറത്ത നിലയിൽ; അമ്മയും മകളും മരിച്ചു; 11 വയസ്സുകാരനും യുവാവും ഗുരുതരാവസ്ഥയിൽ

ബെംഗളൂരു: ഒരേ കുടുംബത്തിലെ നാലുപേർ കഴുത്തറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ അമ്മയും മകളും മരിച്ചു. ബെംഗളൂരുവിൽ താമസിക്കുന്ന ആശ (55), മകൾ വർഷിത (34) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആശയുടെ മകൻ മോഹൻ ഗൗഡ (32), വർഷിതയുടെ 11 വയസ്സുള്ള മകൻ എന്നിവർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നായിരുന്നു കൂട്ട ആത്മഹത്യാ ശ്രമം.
ചിട്ടി ബിസിനസും പടക്കക്കച്ചവടവും നടത്തിയിരുന്ന മോഹൻ ഗൗഡയ്ക്കുണ്ടായ വൻ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബം നയിച്ചിരുന്ന ആഡംബര ജീവിതം കടബാധ്യത വർദ്ധിപ്പിച്ചു. വായ്പയെടുത്ത തുക തിരിച്ചടയ്ക്കാനാകാതെ കുടുംബം വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മറ്റുള്ളവരുടെ കഴുത്തറത്ത ശേഷം മോഹൻ ഗൗഡ സ്വയം കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
കൃത്യത്തിന് തൊട്ടുമുമ്പ് സാമ്പത്തിക പ്രയാസങ്ങൾ വിവരിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശം ഇവർ ബന്ധുക്കൾക്ക് അയച്ചിരുന്നു. വീഡിയോ കണ്ടു പരിഭ്രാന്തരായ ബന്ധുക്കൾ ഉടൻ വീട്ടിലെത്തിയെങ്കിലും വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പോലീസെത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് നാലുപേരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ആശയും വർഷിതയും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഉടൻ തന്നെ മോഹൻ ഗൗഡയെയും കുട്ടിയെയും പോലീസ് ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


