- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഒരു ഏരിയയെ തന്നെ വിറപ്പിക്കുന്ന ഗുണ്ടകൾ; ആര് കണ്ടാലും ഒന്ന് വഴിമാറി കൊടുക്കും; നാട്ടുകാർക്ക് പേടിസ്വാപ്നം; കട ഉടമയെ ആക്രമിച്ചത് തലവര മാറ്റി; പോലീസ് പൊക്കിയപ്പോൾ നടന്നത് നാടകീയ രംഗങ്ങൾ; ഗുണ്ടകളെ റോഡിലൂടെ നടത്തി ചെയ്യിപ്പിച്ചത്; പുലികൾ എലികളായ ആ നിമിഷം; ചിരിയടക്കാൻ പറ്റാതെ ഗ്രാമവാസികൾ
ഭോപ്പാൽ: ഒരു പ്രദേശത്തെ തന്നെ വിറപ്പിച്ച ഗുണ്ടകളെ കൈയ്യോടെ പൊക്കി പോലീസ്. നാട്ടുകാർക്ക് തന്നെ പേടിസ്വപ്നമായി പേരുകേട്ട കുറ്റവാളികളെയാണ് മധ്യപ്രദേശ് പോലീസ് തൂക്കിയത്. സംഭവത്തിൽ രസകരമായ കാര്യം എന്തെന്ന് വെച്ചാൽ ഗുണ്ടകളെ പൊക്കിയതിന് ശേഷമുളള പോലീസിന്റെ പ്രവർത്തിയാണ്. കാഴ്ച കണ്ട നാട്ടുകാർക്ക് പോലും ഒടുവിൽ ചിരിയടക്കാൻ സാധിച്ചില്ല. സംഭവം ഇങ്ങനെ..
കടയുടമയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പിടിയിലായ നാല് കുപ്രസിദ്ധ കുറ്റവാളികളെ അറസ്റ്റ് ചെയ്ത് റോഡിലൂടെ നടത്തി മധ്യപ്രദേശ് പോലീസ്. ഭോപ്പാലിൽ വെള്ളിയാഴ്ച വൈകിട്ടാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. 'തെറ്റ് ചെയ്തതിൽ മാപ്പ്, ഇനി ഒരിക്കലും കുറ്റങ്ങൾ ചെയ്യില്ല' എന്ന് ക്ഷമാപണം നടത്തിക്കൊണ്ടായിരുന്നു പ്രതികളെ റോഡിലൂടെ പോലീസ് നടത്തിപ്പിച്ചത്.
ഇവർ മുമ്പും പല കേസുകളിൽ പ്രതികളായിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രതി രോഹിത് കബീർപാന്തി ഏലിയാസ് ബാലി(24)- 25 കേസുകൾ, ആസാദ് ഖാൻ ഏലിയാസ് ചിനു (25)- 14 കേസ്, നിതിൻ കത്യാരെ ഏലിയാസ് നിക്കി (23)- 7 കേസുകളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കട ആക്രമിച്ച കേസിൽ ഇവരോടൊപ്പം ദക്ഷ് ബുണ്ഡേല എന്ന 19കാരനും അറസ്റ്റിലായിട്ടുണ്ട്.
ജനുവരി 22നാണ് ടിടി നഗറിൽ ഗുണ്ടായിസം കാണിച്ച് പ്രതികൾ കടയുടമയെ ആക്രമിച്ചത്. സംഭവത്തെ തുടർന്ന് പരാതി ലഭിച്ചതോടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുകയും പ്രതികൾ കടയുടമയെ അക്രമിക്കുന്നതായും ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി.
ആക്രമണത്തിന് ശേഷം ഓടി രക്ഷപെട്ട പ്രതികളെ മൊബൈൽ ലൊക്കേഷൻ വെച്ചാണ് കണ്ടെത്തിയത്. സംഘത്തിൽ ഇനിയും ആളുകളുണ്ടെന്ന് പോലീസ് വ്യക്തമാക്കി.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് വ്യക്തമാക്കി.