- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിവാഹം കഴിഞ്ഞ് 15 ദിവസം ആയപ്പോള്‍ ഭര്‍ത്താവ് ഗള്‍ഫിലേക്ക് മടങ്ങി; ഇരിട്ടിയില്‍ ഇസാഫ് ബാങ്ക് ജീവനക്കാരിയായ നവ വധുവിനെ ഭര്‍തൃവീട്ടില്‍ ദുരുഹ സാഹചര്യത്തിന് മരിച്ച നിലയില്‍ കണ്ടെത്തി; ഗൗരവ അന്വേഷണവുമായി പോലീസ്
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ ഇരിട്ടിയില്‍ ഇസാഫ് ബാങ്ക് ജീവനക്കാരിയായ നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. കാക്കയങ്ങാട് അയിച്ചോത്തെ കാരിക്കാനാല്‍ ഹൗസില്‍ ഐശ്വര്യയെ (28) യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കല്ലുമുട്ടിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കാണുന്നത്.
ഉടന്‍തന്നെ ഇരട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടുമാസം മുമ്പാണ് ഐശ്വര്യയുടെ വിവാഹം കഴിഞ്ഞത്. കല്ലുമുട്ടിയിലെ മാച്ചേരി സച്ചിന്‍ ആണ് ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് 15 ദിവസം മുന്‍പാണ് സച്ചിന്‍ ഗള്‍ഫിലേക്ക് പോയത്. ഇരിട്ടിയിലെ ഇസാഫ് ബാങ്കിലെ ജീവനക്കാരിയാണ് മരിച്ച ഐശ്വര്യ.
പേരാവൂര്‍ ഡിവൈഎസ്പി കെ. വി. പ്രമോദന്‍, ഇരട്ടി സി ഐ എ. കുട്ടി കൃഷ്ണന്‍, ഇരട്ടി ലാന്‍ഡ് ട്രൈബ്യൂണല്‍ തഹസില്‍ദാര്‍ സീനത്ത് എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാക്കയങ്ങാട് അയിച്ചോത്തെ കരിക്കനാല്‍ മോഹനന്റെയും കമലയുടെയും മകളാണ്. ഏക സഹോദരന്‍ അമല്‍ലാല്‍ . സംഭവത്തില്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.