- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ അഴി കാണിക്കുന്ന ഫോട്ടോ വരുമ്പോള്‍ ജയിലിലൊക്കെ കിടന്നുവെന്ന് കരുതും; അജു അലക്‌സ് ഒറ്റ ദിവസം കൊണ്ട് പുറത്ത്; 'ചെകുത്താന്‍' കഥ പറയുമ്പോള്‍
തിരുവല്ല : നടന്‍ മോഹന്‍ലാല്‍ വയനാട്ടില്‍ പോയത് തെറ്റായിപ്പോയെന്നതില്‍ ഉറച്ചുനില്‍ക്കുന്നെന്ന് യൂട്യൂബര്‍ അജു അലക്‌സ്. മോഹന്‍ലാലിനെപ്പറ്റി താന്‍ മാത്രമല്ല കേരളത്തിലെ ഒരുപാട് പേര്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ടെന്നും പക്ഷേ താന്‍ ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ലെന്നും അജു വ്യക്തമാക്കി. മോഹന്‍ലാലിനെ അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അജു. കസ്റ്റഡിയിലെടുത്തു എന്നല്ല. എന്നെ അന്ന് പൊലീസ് വിളിച്ച് നാളെ രാവിലെ സ്റ്റേഷനില്‍ ചെല്ലണമെന്ന് പറഞ്ഞു. പക്ഷേ വൈകീട്ട് ഞാന്‍ ഒളിവിലാണെന്ന് പറഞ്ഞു വാര്‍ത്തവന്നു. പിറ്റേന്ന്, അതായത് ഇന്നലെ രാവിലെ […]
തിരുവല്ല : നടന്‍ മോഹന്‍ലാല്‍ വയനാട്ടില്‍ പോയത് തെറ്റായിപ്പോയെന്നതില്‍ ഉറച്ചുനില്‍ക്കുന്നെന്ന് യൂട്യൂബര്‍ അജു അലക്‌സ്. മോഹന്‍ലാലിനെപ്പറ്റി താന്‍ മാത്രമല്ല കേരളത്തിലെ ഒരുപാട് പേര്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ടെന്നും പക്ഷേ താന്‍ ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ലെന്നും അജു വ്യക്തമാക്കി. മോഹന്‍ലാലിനെ അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അജു.
കസ്റ്റഡിയിലെടുത്തു എന്നല്ല. എന്നെ അന്ന് പൊലീസ് വിളിച്ച് നാളെ രാവിലെ സ്റ്റേഷനില്‍ ചെല്ലണമെന്ന് പറഞ്ഞു. പക്ഷേ വൈകീട്ട് ഞാന്‍ ഒളിവിലാണെന്ന് പറഞ്ഞു വാര്‍ത്തവന്നു. പിറ്റേന്ന്, അതായത് ഇന്നലെ രാവിലെ എട്ട് മണിയായപ്പോള്‍ സ്റ്റേഷനിലെത്തി. അവര്‍ കസ്റ്റഡിയില്‍വച്ചു. ഈ അഴി കാണിക്കുന്ന ഫോട്ടോ വരുമ്പോള്‍ ജയിലിലൊക്കെ കിടന്നുവെന്ന് കരുതും. ഞാന്‍ അതിനകത്തെ കമ്പി പിടിക്കുക കൂടി ചെയ്തിട്ടുണ്ടെങ്കില്‍ കുറച്ച് ഭംഗിയായേനെ. അതിനിടയ്ക്ക് മെഡിക്കലും മൊഴിയുമൊക്കെ എടുത്തു. പിന്നെ റൂമില്‍ പോയി ട്രൈപോഡൊക്കെ അവര്‍ എടുത്ത് കൊണ്ടുപോകുന്നുണ്ട്. വൈകിട്ട് സ്റ്റേഷന്‍ ജാമ്യത്തില്‍ തന്നെ വിട്ടു.
മോഹന്‍ലാലിനെപ്പറ്റി ഞാന്‍ മാത്രമല്ല കേരളത്തിലെ ഒരുപാട് പേര്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. പക്ഷേ ഞാന്‍ ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ല. മോഹന്‍ലാല്‍ അവിടെ പോകാന്‍ പാടില്ല. പോയാലും മിലിട്ടറിയുടെ അത്രയും സമയം പാഴാക്കാന്‍ പാടില്ല. ജീവന്‍ രക്ഷിക്കുന്ന ഒരു പ്രവര്‍ത്തനത്തിനിടയില്‍ ഒരുപാട് സമയം, അത്രയും പേര്‍ വട്ടം കൂടി നില്‍ക്കുകയാണ്. ഒരിക്കലും ഒരു കേണലോ മേജറോ ഇവിടെ വന്നുകഴിഞ്ഞാല്‍ ഇത്രയും പേര്‍ കൂടത്തില്ല. സെലിബ്രിറ്റി ആയതുകൊണ്ടാണ് അത്രയും പട്ടാളക്കാര്‍ ചുറ്റും കൂടുകയും, സെല്‍ഫിയെടുക്കുകയും, ഫോട്ടോയെടുക്കുകയുമൊക്കെ ചെയ്തത്. എടുത്ത ഒരു ഫോട്ടോ മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലും പോസ്റ്റും ചെയ്തിട്ടുണ്ട്.'- അജു പറഞ്ഞു.
വയനാട്ടിലെ ദുരന്ത ഭൂമിയിലെത്തിയ മോഹന്‍ലാലിനെ അധിക്ഷേപിച്ച് 'ചെകുത്താന്‍' എന്ന യൂട്യൂബ് അക്കൗണ്ടിലൂടെ ഇയാള്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവിയുള്ള മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ ദുരന്തസ്ഥലം സന്ദര്‍ശിച്ചതിനെയാണ് അപകീര്‍ത്തിപ്പെടുത്തി വിമര്‍ശിച്ചത്. താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാത്രി സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു.
'ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന സിനിമാ താരം മോഹന്‍ലാല്‍ വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ ദുരന്തഭൂമിയില്‍ പട്ടാള യൂണിഫോണില്‍ സന്ദര്‍ശനം നടത്തിയതിനെതിര സമൂഹമാധ്യമമായ യൂട്യൂബില്‍ ചെകുക്കാന്‍ എന്ന ചാനലില്‍ കൂടി മറ്റുള്ളവര്‍ കാണണമെന്നും സമൂഹമധ്യത്തില്‍ മോഹന്‍ലാലിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനും, മോഹന്‍ലാല്‍ ആരാധകര്‍ക്ക് വിദ്വേഷം ജനിപ്പിച്ച് സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്നുമുള്ള ഉദ്ദേശത്തോടും കൂടി 03 - 08 - 2024ാം തീയതി അപ്ലോഡ് ചെയ്ത വീഡിയോക്കെതിരെയാണ് നടപടി'യെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മോഹന്‍ലാലിനെതിരെ അജു അലക്‌സ് നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളും എഫ്‌ഐആറില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. 'ആശുപത്രിയില്‍ പോകുമ്പോള്‍ യൂണിഫോമിട്ട് ഇറങ്ങുന്ന ആളുടെ പേരാണ് മോഹന്‍ലാല്‍. അതൊക്കെ ചെയ്യാന്‍ ഇന്ത്യയില്‍ മോഹന്‍ലാലിനെ പറ്റത്തുള്ളു. യൂണിഫോം വലിയ സംഭവമായി പോയി' തുടങ്ങിയ പരാമര്‍ശങ്ങളും യൂട്യൂബര്‍ നടത്തിയിരുന്നു.