- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്ത് തെറ്റാണ് താൻ ചെയ്തത് എന്ന് എനിക്ക് അറിയില്ല, ഈ ലോകത്തിൽ തനിക്ക് ജീവിക്കണ്ട; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സമർ സിങ് മാത്രമാണ് ഉത്തരവാദി; പൊട്ടിക്കരഞ്ഞു കൊണ്ടുള്ള നടി ആകാൻക്ഷ ദുബെയുടെ പുതിയ വീഡിയോ പുറത്ത്; വീഡിയോ സൈബറിടങ്ങളിൽ വൈറലാകുമ്പോഴും നടിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല
മുംബൈ: ഭോജ്പുരി സിനിമാ ലോകത്തെ ഞെട്ടിച്ച മരണമായിരുന്നു നടി ആകാൻക്ഷ ദുബെയുടേത്. പൊട്ടിക്കരഞ്ഞുകൊണ്ട് വീഡിയോ സൈബറിടത്തിൽ പങ്കുവെച്ചതിന് ശേഷമാണ് നടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇതിന് ശേഷം അന്വേഷണം പുരോഗമിക്കവേ നടിയുടെ പുതിയ വീഡിയോയും പുറത്തുവന്നു. സാമൂഹ്യ മാധ്യമങ്ങളിലാണ് വീഡിയോ പ്രചരിക്കുന്നത്. ഗായകൻ സമർ സിംഗിനെതിരെയാണ് വീഡിയോയിൽ ആകാൻക്ഷ ദുബൈ സംസാരിക്കുന്നത്.
നടിയുടെ മരണത്തിൽ ആരോപണവിധേയനാണ് ഗായകൻ സമർ സിങ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി സമർ ആണെന്നാണ് ആകാൻക്ഷ പറയുന്നത്. എന്ത് തെറ്റാണ് താൻ ചെയ്തത് എന്ന് എനിക്ക് അറിയില്ല. ഈ ലോകത്തിൽ തനിക്ക് ജീവിക്കണ്ട. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സമർ സിങ് മാത്രമാണ് ഉത്തരവാദിയെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് ആകാൻക്ഷ ദുബൈ പറയുന്നു. ആകാൻക്ഷയുടെ മരണത്തിന് ശേഷം ഒളിവിലായ സമർ സിങിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാസം മാർച്ച് 26നാണ് സാരാനാഥിലെ ഒരു ഹോട്ടൽ മുറിൽ ആകാൻക്ഷ ദുബൈയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നടിയുടെ ആത്മഹത്യ കുറിപ്പൊന്നും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നില്ല. എങ്കിലും ആത്മഹത്യ തന്നെ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആകാൻക്ഷ ഒരു സിനിമയുടെ ചിത്രീകരണത്തിനായി വാരണാസിയിൽ എത്തിയതായിരുന്നു നേരത്തെ വാലന്റൈൻസ് ദിനത്തിൽ നടൻ സമർ സിങ്ങുമൊത്തുള്ള ചിത്രങ്ങൾ നടി പങ്കുവെച്ചിരുന്നു. 'ഹാപ്പി വാലന്റൈൻസ് ഡേ' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രങ്ങൾ ഇരുവരും അടുപ്പത്തിലാണെന്ന് സൂചന നൽകുന്നതായിരുന്നു. എന്നാൽ പിന്നീടെന്താണ് സംഭവിച്ചതെന്നതിൽ ഇതുവരെയും വ്യക്തതയില്ലെന്നാണ് വിവരം.
നടി ജീവനൊടുക്കാൻ കാരണം സമർ സിങ്ങാണെന്ന് നടിയുടെ അമ്മ ആരോപിച്ചിരുന്നു. സമർ സിങ് വിദേശത്തേക്ക് കടക്കാൻ ഒരുങ്ങുകയാണെന്ന് സൂചനയുണ്ടായിരുന്നു. ഇതേത്തുടർന്ന് പൊലീസ് ഇയാൾക്കുവേണ്ടി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയായിരുന്നു. പിന്നാലെ അറസ്റ്റുംചെയ്തു. 25 കാരിയായ ആകാൻഷ ദുബെ (അസമിസവെമ ഊയല്യ) സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ടിക് ടോക്, ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെ താരമായ ആകാൻഷ മ്യൂസിക് വീഡിയോകളും ചെയ്തതതിനു ശേഷമാണ് ഭോജ് സിനിമയിലെത്തുന്നത്. മികച്ച അഭിനയ മുഹൂർത്തങ്ങളോടെ ഒരുപിടി സിനിമകളുടെ ഭാഗമായി കരിയർ വളർന്നു വരികയായിരുന്നു. മാർച്ച് 26 ന് രാവിലെ വാരണാസിയിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് നടിയെ കണ്ടെത്തിയത്.
ആകാൻഷ അഭിനയിച്ച മ്യൂസിക് വീഡിയോ റിലീസ് ചെയ്തു മണിക്കൂറുകൾക്കുള്ളിലാണ് മരണ വിവരവും പിന്നാലെയെത്തിയത്. 'യേ ആരാ കഭി ഹര നഹി' എന്ന മ്യൂസിക് വീഡിയോയിൽ ഭോജ്പുരി നടൻ പവൻ സിംഗും ആകാൻഷയ്ക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട്. പൊലീസ് ഹോട്ടൽ മുറി പരിശോധിക്കുകയും മൊബൈലും മറ്റും ഡിവൈസുകളും പിടിച്ചെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലെ ഫോൺ കോളുകളും വാട്‌സ് ആപ് സന്ദേശങ്ങളും പരിശോധിക്കുന്നുണ്ട്. കുറച്ചു ദിവസങ്ങളായി നടി വളരെ വിഷമകരമായ അവസ്ഥയിലൂടെയാണ് കടന്നു പോയിരുന്നതെന്ന് അടുപ്പമുള്ളവർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
മരിക്കുന്നതിന് നിമിഷങ്ങൾക്കു മുമ്പ് നടി ഇൻസ്റ്റഗ്രാമിൽ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള വീഡിയോ ആകാൻഷ ഷെയർ ചെയ്തിരുന്നു. പിന്നീടത് വീഡിയോ ഡിലീറ്റ് ചെയ്തു. അതിനും മണിക്കൂറുകൾക്കു മുമ്പ് ശനിയാഴ്ച രാത്രി തന്നെ ഭോജ്പുരി ഗാനത്തിൽ കണ്ണാടിക്ക് മുന്നിൽ ബെല്ലി ഡാൻസ് ചെയ്യുന്നതിന്റെ വീഡിയോയും നടി പങ്കുവെച്ചിരുന്നു. ആകാൻഷയുടെ സമീപകാല സോഷ്യൽ മീഡിയ പോസ്റ്റുകളും പൊലീസ് പരിശോധിച്ചിുന്നു.
1996-ൽ ജനിച്ച ആകാൻഷ ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലും ചെറിയ വീഡിയോകൾ ചെയ്താണ് അഭിനയം തുടങ്ങുന്നത്. തുടർന്ന് മ്യൂസിക് വീഡിയോകളിലേക്ക് അവസരം ലഭിച്ചു. 2019 ൽ മേരി ജംഗ് മേരാ ഫൈസ്ല എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്കുള്ള അരങ്ങേറ്റം. മുജ്സെ ശാദി കരോഗി, വീരോൺ കെ വീർ, ഫൈറ്റർ കിങ്, കസം ബദ്നാ വാലെ കി- 2 എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. കരിയറിന്റെ തുടക്കത്തിൽ തന്നെ അഭിനയ മികവുകൊണ്ട് ഇൻഡസ്ട്രിയിൽ ഇടം നേടാൻ ആകാൻഷയ്ക്ക് കഴിഞ്ഞിരുന്നു.
ഉത്തർ പ്രദേശിലെ ഭദോഹി ജില്ലയിൽ പാർസിപൂർ ഗ്രാമത്തിലാണ് അകാൻക്ഷ ജനിച്ചത്. മൂന്നാം വയസിൽ മാതാപിതാക്കളോടൊപ്പം മുംബൈയിലേക്ക് താമസം മാറി. മകളെ ഐപിഎസ് ഓഫീസർ ആക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ചെറുപ്പം മുതൽ നൃത്തത്തിലും അഭിനയത്തിലും താല്പര്യമായിരുന്ന ആകാൻഷ വീട്ടുകാരെ സമ്മതിപ്പിച്ച് സിനിമാലോകത്തേക്ക് എത്തുകയായിരുന്നു.