- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രാത്രി ഒന്നോടെ മറ്റൊരാളുമായി കാമുകി ഫോണില്‍ സംസാരിക്കുന്നത് കണ്ട് തര്‍ക്കം തുടങ്ങി; വീഴ്ചയില്‍ മരിച്ചെന്ന് കരുതി കഴുത്തില്‍ കയറിട്ട് വലിച്ചുകൊണ്ടു വരുന്നതിനിടയില്‍ വിജയലക്ഷ്മി ഉണര്‍ന്നു; പിന്നെ വെട്ടുകത്തി പ്രയോഗം; കോണ്‍ക്രീറ്റ് മിശ്രിതവും കല്ലുമെല്ലാം കുഴിയില്‍ നിരത്തിയത് 'നായ' പേടിയില്‍; അമ്പലപ്പുഴയിലേത് അവിഹിത ക്രൂരത
ആലപ്പുഴ: അമ്പലപ്പുഴ കരൂരില്‍ വിജയലക്ഷ്മിയെ പ്രതിയായ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ വിജയലക്ഷ്മിയുടെ തല കട്ടിലില്‍ പിടിച്ച് ഇടിച്ച ജയചന്ദ്രന്‍ തുണി ഉപയോഗിച്ച് അവരെ ശ്വാസം മുട്ടിക്കാനും ശ്രമിച്ചു. പരിക്കേറ്റ് വിജയലക്ഷ്മി അബോധാവസ്ഥയില്‍ ആയതിന് പിന്നാലെയാണ് അവരെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുന്നത്. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ജയചന്ദ്രന് എതിരെ പരമാവധി തെളിവുകള്‍ ശേഖരിച്ച് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനം.
വിജയലക്ഷ്മിയുടെ തലയില്‍ 13ലധികം തവണ ജയചന്ദ്രന്‍ തുടര്‍ച്ചയായി വെട്ടി. തലയുടെ പിന്‍ഭാഗത്ത് മാത്രം ഏഴിലധികം ആഴത്തിലുള്ള മുറിവുകളുണ്ട്. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കരുനാഗപ്പള്ളി എസിപി അഞ്ജലി ഭാവനയുടെ നേതൃത്വത്തില്‍ സിഐ ബിജു, എസ്ഐമാരായ ഷമീര്‍, കണ്ണന്‍, ഷാജി മോന്‍,വേണുഗോപാല്‍, ജോയി, എസ്സിപിഒ ഹാഷിം, രാജീവ്, എസ്ഐ അനിത, എഎസ്ഐ ബിന്ദു, സിപിഒ നൗഫല്‍ ജാന്‍ എന്നിവരുടെ സംഘമാണ് ഇതുവരെ കേസില്‍ അന്വേഷണം നടത്തിയത്. കേസ് കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴ പൊലീസിന് കൈമാറും.
കൊലപാതകം നടന്നത് അമ്പലപ്പുഴയിലായതിനാലാണ് തുടര്‍ന്നുള്ള അന്വേഷണം അമ്പലപ്പുഴ പൊലീസിന് കൈമാറുന്നതെന്ന് അധികൃതര്‍ പറഞ്ഞു. വിജയലക്ഷ്മിയെ പ്രതി കൊലപ്പെടുത്തിയത് അത്യന്തം ക്രൂരമായി എന്ന് വിശദീകരിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വാക്ക് തര്‍ക്കത്തിനിടെ ജയചന്ദ്രന്‍ പിടിച്ച് തള്ളിയ വിജയലക്ഷ്മി കട്ടിലില്‍ തലയിടിച്ച് വീണു. അബോധാവസ്ഥയിലായ വിജയലക്ഷ്മി മരിച്ചുവെന്ന ധാരണയിലാണ് കുഴിച്ചുമൂടാന്‍ പ്രതി ജയചന്ദ്രന്‍ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വിജയലക്ഷ്മിയെ കയര്‍കെട്ടി കുഴിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനിടെ യുവതി ഉണര്‍ന്നതോടെയാണ് അരുംകൊല നടത്തിയത്. വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തലയുടെ വലതുഭാഗത്തും പിന്നിലുമായി ആഞ്ഞുവെട്ടിയെന്നാണ് പോലീസ് പറയുന്നത്.
വിജയലക്ഷ്മിയുടെ തലയ്ക്ക് പിന്നില്‍ വെട്ടുകത്തികൊണ്ട് വെട്ടേറ്റ പത്തിലേറെ മുറിവുകളുണ്ട്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനും ശ്രമം നടന്നിട്ടുണ്ട്. വെട്ടുകത്തി തിരിച്ച് പിടിച്ച് തലക്കടിച്ചും മാരകമായി പരിക്കേല്‍പ്പിച്ചു. ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമം നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തലക്കേറ്റ മാരകമായ മുറിവാണ് മരണ കാരണം. വിജയലക്ഷ്മിയുടെ മരണം ഉറപ്പിച്ച ശേഷമാണ് സ്വര്‍ണാഭരങ്ങളും വസ്ത്രവും അഴിച്ചുമാറ്റിയ ശേഷം മൃതദേഹം കുഴിയിലിട്ട് മൂടിയത്. നായകള്‍ കുഴിയില്‍ നിന്ന് മൃതദേഹം പുറത്തെടുക്കുമെന്ന സംശയത്തിലാണ് പിന്നീട് കോണ്‍ക്രീറ്റ് മിശ്രിതവും കല്ലുമെല്ലാം കുഴിയില്‍ നിരത്തിയത്.
അഴീക്കല്‍ ഹാര്‍ബറില്‍ ജോലി ചെയ്യുന്നതിനിടെയാണ് വിജയലക്ഷിയും ജയചന്ദ്രനും പരിചയപ്പെടുന്നത്. വിവാഹ ബന്ധം വേര്‍പെടുത്തി കുലശേഖരപുരത്ത് തനിച്ച് വാടകക്ക് താമസിക്കുകയായിരുന്നു വിജയ ലക്ഷ്മി. യുവതിയുമായി വര്‍ഷങ്ങളായി ജയചന്ദ്രന് അടുപ്പമുണ്ട്. വിജയലക്ഷ്മി താമസിക്കുന്ന വീട്ടിന് സമീപത്തുള്ളവരാണ് യുവതിയെ കാണാനില്ലെന്ന് ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജയചന്ദ്രന്‍ പിടിയിലാകുന്നതും വിജയലക്ഷ്മിയുടെ തീരോധാനത്തിന്റെ ചുരുളഴിയുന്നതും.
ജയചന്ദ്രനും വിജയലക്ഷ്മിയുമായി അമ്പലപ്പുഴയിലെത്തിയ ശേഷം ഇവിടെനിന്ന് ഓട്ടോറിക്ഷയില്‍ ജയചന്ദ്രന്റെ കരൂരുള്ള വീട്ടില്‍ സന്ധ്യയോടെ എത്തി. ഇവിടെ ജയചന്ദ്രന്റെ ഭാര്യയും മകനുമില്ലായിരുന്നു. രാത്രി ഒന്നോടെ മറ്റൊരാളുമായി വിജയലക്ഷ്മി ഫോണില്‍ സംസാരിക്കുന്നത് കണ്ട തര്‍ക്കത്തിനിടെ ജയചന്ദ്രന്‍ വിജയലക്ഷ്മിയെ തള്ളുകയായിരുന്നു. വീഴ്ചയില്‍ ബോധരഹിതയായ വിജയലക്ഷ്മി മരിച്ചെന്ന ധാരണയില്‍ ജയചന്ദ്രന്‍ വീടിന് തൊട്ടടുത്തുള്ള പുരയിടത്തില്‍ കുഴിയെടുത്തു. ഇതിനുശേഷം കഴുത്തില്‍ കയറിട്ട് വലിച്ചുകൊണ്ടു വരുന്നതിനിടയില്‍ വിജയലക്ഷ്മി ഉണര്‍ന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് തലയിലും പുറകിലും വെട്ടിക്കൊല്ലുകയായിരുന്നു. ഇതിനു ശേഷമാണ് കുഴിയിലിട്ട് മൃതദേഹം മറവ് ചെയ്തത്.
വിജയലക്ഷ്മിയെ ഇടുക്കിയിലാണ് വിവാഹം കഴിച്ചയച്ചത്. ഈ വിവാഹത്തില്‍ കുട്ടികളുണ്ട്. ബന്ധം വേര്‍പെടുത്തി കരുനാഗപ്പള്ളിയില്‍ തിരിച്ചെത്തി താമസിക്കുന്നതിനിടെയാണ് തുറമുഖത്ത് ജോലിക്കെത്തിയ ജയചന്ദ്രനുമായി പരിചയപ്പെട്ടത്. പിന്നീട് ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളും നടന്നതായാണ് വിവരം. എന്നാല്‍, വിജയലക്ഷ്മിക്കു ജയചന്ദ്രനെ കൂടാതെ മറ്റ് ചില ബന്ധങ്ങളുമുണ്ടായിരുന്നത്രേ. നവംബര്‍ ഏഴിന് പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
വിജയലക്ഷ്മിയുടെ ഫോണ്‍ ഉപേക്ഷിച്ചത് കൊലപാതകം നടന്ന് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു. കൊലപാതകത്തിനുശേഷം വിജയലക്ഷ്മിയുടെ സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി. മൂന്നു ദിവസത്തിനുശേഷം പ്രതി എറണാകുളത്തെത്തി. വിജയലക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ കണ്ണൂരിലേക്കുള്ള സൂപ്പര്‍ഫാസ്റ്റ് ബസില്‍ ഉപേക്ഷിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. പിടിക്കപ്പെടാതിരിക്കാനായാണ് ഫോണ്‍ ഉപേക്ഷിച്ചത്.