- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പിന്നോക്ക കുടുംബത്തില്‍ നിന്നുള്ള വിദ്യാര്‍ഥിനി; കൂടെയുള്ളവര്‍ ഉള്ളവര്‍ മുറിയില്‍ അതിക്രമിച്ചു കയറി നിരന്തരം ടോര്‍ച്ചര്‍ ചെയ്തു; ഒരു പെണ്‍കുഞ്ഞിനെ സവര്‍ണ്ണ വിദ്യാര്‍ഥിനികള്‍ കൊന്നതാണെന്ന് ധന്യാ രാമന്‍; എന്‍ എസ് എസ് ഹോസ്റ്റലിലെ വീഴ്ചയില്‍ ദുരൂഹത; അമ്മുവിന്റെ മരണത്തിലും അന്വേഷണം അട്ടിമറിയാകുമോ?
പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി. സീപാസിന് കീഴിലുള്ള നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞത്. നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാര്‍ത്ഥിനികള്‍ തമ്മിലുള്ള പ്രശ്‌നമെന്നാണ് സൂചന. അമ്മുവിനെ ടൂര്‍ കോ-ഓഡിനേറ്ററാക്കിയതിനെ ചിലര്‍ എതിര്‍ത്തു. ഇത്തരം തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു എസ് സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്. എന്‍ എസ് എസിന്റേതാണ് ഈ ഹോസ്റ്റല്‍.
ചുട്ടിപ്പാറ എസ്എംഇ നഴ്‌സിംഗ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു അമ്മു. സംഭവത്തില്‍ അസ്വാഭവിക മരണത്തിന് കേസെടുത്ത പോലീസ് അമ്മുവിന്റെ രക്ഷിതാക്കളെ പ്രത്യേകം കണ്ടു മൊഴി എടുക്കും. ഡിസംബര്‍ മാസം ടൂര്‍ സംഘടിപ്പിക്കാനുള്ള ആലോചനയാലായിരുന്നു. ഇതിന്റെ വിദ്യാര്‍ത്ഥി കോ-ഓഡിനേറ്ററായി അമ്മു സജീവിനെയാണ് തിരഞ്ഞെടുത്തത്. എന്നാല്‍ ഒരു വിഭാഗം പെണ്‍കുട്ടികള്‍ ഇതിനെ എതിര്‍ത്തു. മാത്രമല്ല പരീക്ഷയ്ക്ക് മുന്‍പായി സമര്‍പ്പിക്കേണ്ട ബുക്കുകളിലൊന്ന് കാണാതായതുമായി ബന്ധപ്പെട്ടും പരസ്പരം ആരോപണങ്ങള്‍ ഉയര്‍ന്നു.ഇതിന് പിന്നാലെ അമ്മുവിന്റെ പിതാവ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു.
തര്‍ക്കത്തിലേര്‍പ്പെട്ട പെണ്‍കുട്ടികളും രക്ഷിതാക്കളോടും പരാതിക്കാരനോടും 18-ാം തീയതി ഹാജരാകണമെന്ന് നിര്‍ദേശിച്ചു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് അമ്മു ചാടിയത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അമ്മു മരിച്ചത്. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടായതായാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിന് സമാനമാണ് ഈ വിഷയവും. അതു പോലെ ഈ അന്വേഷണവും അട്ടിമറിക്കപ്പെടുമോ എന്ന സംശയം സജീവമാണ്.
മരിച്ച അമ്മു സജീവന് സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികളില്‍ നിന്ന് കടുത്ത മാനസിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നുവെന്നാണ് ആരോപണം. ക്ലാസിലും ഹോസ്റ്റല്‍ മുറിയിലും നിരന്തരം മൂവര്‍ സംഘം ശല്യമുണ്ടാക്കി. അമ്മുവിനെ ടൂര്‍ കോഡിനേറ്ററാക്കിയതും മൂവര്‍ സംഘം എതിര്‍ത്തു. ഈ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മകളുടെ മരണത്തില്‍ ദുരൂഹത അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നത്. അമ്മു വീണു മരിച്ച ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ഇതിനോടകം ശേഖരിച്ചിരുന്നു. ക്ലാസില്‍ നിന്ന് വന്നയുടന്‍ കെട്ടിടത്തിന്റെ മുകളില്‍ കയറി താഴേക്ക് ചാടിയെന്നാണ് ഹോസ്റ്റല്‍ വാര്‍ഡനടക്കം മൊഴി നല്‍കിയത്. മൂന്നു വിദ്യാര്‍ത്ഥികളും അമ്മുവുമായി സംഭവം നടന്ന ദിവസവും ക്ലാസില്‍ വഴക്കുണ്ടായെന്നാണ് പോലീസിന്റെ നിഗമനം. ഫോണ്‍ കോള്‍ രേഖകള്‍ അടക്കം പരിശോധിക്കാന്‍ അമ്മുവിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ആരോപണം നേരിടുന്ന മൂന്നു വിദ്യാര്‍ഥിനികളെ വിശദമായി ചോദ്യം ചെയ്യും. അതിനിടെ ഗുരുതര ആരോപണവുമായി മനുഷ്യാവകാശ പ്രവര്‍ത്തകയായ ധന്യാ രാമന്‍ രംഗത്തു വന്നിട്ടുണ്ട്. രണ്ട് ഫെയ്‌സ് ബുക്ക് പോസ്റ്റുകള്‍ അവര്‍ ഇട്ടിട്ടുണ്ട്
ധന്യാ രാമന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ
സഹകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പത്തനംതിട്ടയിലെ എസ് എം ഇ നേഴ്‌സിങ് സ്‌കൂള്‍. ആരോഗ്യവകുപ്പ് മന്ത്രിയുടെ ജില്ല തന്നെ. ആരോഗ്യവകുപ്പിന് കീഴില്‍ നഴ്‌സിംഗ് കൗണ്‍സില്‍ എന്ന ഒരു സംവിധാനം ഉണ്ടായിരുന്നു. നേരത്തെ ഇത്തരം നേഴ്‌സിങ് സ്‌കൂളുകള്‍ സന്ദര്‍ശിക്കുകയും കുട്ടികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും കൃത്യമായി നടപടി എടുക്കുകയും ചെയ്യുന്ന മിടുക്കരായിട്ടുള്ള മനുഷ്യര്‍ നഴ്‌സിംഗ് കൗണ്‍സിലില്‍ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ നഴ്‌സിംഗ് കൗണ്‍സില്‍ എന്ത് പറ്റി എന്ന് അറിയില്ല.
അതില്‍ 30 35 വര്‍ഷം എക്‌സ്പീരിയന്‍സ് ഉള്ള ആ നേഴ്‌സുമാരാണ് കാര്യങ്ങള്‍ പഠിച്ചു പ്രവര്‍ത്തിച്ചിരുന്നത്. അവരൊക്കെ ആക്ടീവായി ഇത്തരം സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചിരുന്നെങ്കില്‍ കുടുംബത്തിന് ഇന്ന് അമ്മുവിനെ നഷ്ടപ്പെടില്ലായിരുന്നു. അമ്മു ടൂര്‍ കോഡിനേറ്റര്‍ ആയാല്‍ ഞങ്ങള്‍ വരില്ല എന്ന് ഒരു വിഭാഗം വിദ്യാര്‍ത്ഥിനികള്‍ അവളെ ടോര്‍ച്ചര്‍ ചെയ്തിരുന്നു അത് മാത്രമല്ല കാരണം. അവര്‍ തന്നെ മറ്റെന്തോ സാമ്പത്തിക തിരുമറികളും നടത്തിയിരുന്നു. അത് അമ്മുവി്‌ന് അറിയാമായിരുന്നു. ഈ വിഷയങ്ങളെല്ലാം പുറത്ത് പറയാതിരുന്ന സ്ഥാപനമാണ് കുറ്റക്കാരന്‍. അതോടൊപ്പം തന്നെ അമ്മുവിനെ ടോര്‍ച്ചര്‍ ചെയ്തു കൊന്ന സഹപാഠികളും. നാലുവര്‍ഷത്തെ നേഴ്‌സിങ് പഠനം പൂര്‍ത്തിയാക്കി ഒരു മാസത്തെ റിവിഷന്‍ വേണ്ടിയിട്ട് ഹോസ്റ്റലില്‍ എത്തിയതായിരുന്നു അമ്മു. അത് മരണത്തിലേക്ക് നയിച്ചു.
ഇതുവരെ പ്രതികളായിട്ടുള്ള സഹപാഠികളുടെ പേര് വിവരങ്ങള്‍ ഒന്നും പുറത്തു വരാത്തതില്‍ ആശങ്കയുണ്ട്. നഴ്‌സിംഗ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പൊതുവേ രാഷ്ട്രീയം പിന്തുണ നല്ലപോലെ കിട്ടുന്നവരാണ്. കാരണം അംഗീകാരം നേടിയെടുക്കാന്‍ തന്നെ തൊട്ടപ്പുറത്തുള്ള അനാഥാലയത്തില്‍ നിന്നും വൃദ്ധമന്ദിരങ്ങളില്‍ നിന്നൊക്കെ ആളുകളെ കൊണ്ടുകിടത്തിയാണ് ഇവര്‍ ലൈസന്‍സ് നേടുന്നത്. അതുകൊണ്ട് ഇത്തരം സ്ഥാപനങ്ങളുടെ ഉടമകള്‍ എല്ലാം തന്നെ ഒറ്റക്കെട്ടായി നില്‍ക്കും. പലതരത്തിലുള്ള ആശങ്കകള്‍ ഇത്തരം മരണത്തിനു പിന്നിലുണ്ട്. നീതി കിട്ടുമോ എന്നുള്ളതാണ് കണ്ടറിയേണ്ടത്. കുറച്ചുനാളുകളെ ആയിട്ടുള്ളൂ സിദ്ധാര്‍ത്ഥിനെ മൂന്നുദിവസം പട്ടിണികിട്ട് കൊന്നിട്ട്. ഒരു സ്ഥാപനവും ഒന്നില്‍ നിന്നുംമുക്തരാകുന്നില്ല വിഭിന്നമല്ല എന്ന് വേണം കരുതാന്‍.
സഹപാഠികള്‍ കൊന്നു കളഞ്ഞ കുട്ടിക്ക് നീതി കിട്ടട്ടെ
ആദ്യ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ
പത്തനംതിട്ട ജില്ലയില്‍ ചുട്ടിപ്പാറ SME നഴ്‌സിംഗ് കോളേജില്‍ നാലാം വര്‍ഷം നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ അമ്മു തിരുവനന്തപുരം പോത്തന്‍കോട് ചാരുംമൂട് സ്വദേശിനിയാണ്. അടുത്തുള്ള താഴെ വെട്ടിപ്പുറം എന്‍എസ്എസ് ഹോസ്റ്റലില്‍ താമസിച്ചു വരികയായിരുന്നു. ആ ഹോസ്റ്റലിന്റെ മുകളിലത്തെ നിലയില്‍ നിന്നും വീണ ഗുരുതരമായി പരിക്കേറ്റ് അവള്‍ മരിച്ചു. സഹപാഠികള്‍ ക്രൂരമായി ടോര്‍ച്ചര്‍ ചെയ്തു എന്നുള്ളതാണ് വിഷയം.
പിന്നോക്ക കുടുംബത്തില്‍ നിന്നുള്ള വിദ്യാര്‍ഥിനി കൂടിയാണ്. ആരോടും അധികം സംസാരിക്കാന്‍ പോലും പോകാത്ത ഒരു വിദ്യാര്‍ത്ഥിനിയായിരുന്നു അമ്മു. കൂടെയുള്ളവര്‍ ഉള്ളവര്‍ മുറിയില്‍ അതിക്രമിച്ചു കയറി നിരന്തരം ടോര്‍ച്ചര്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അവള്‍ ആത്മഹത്യ ചെയ്തത്. അന്വേഷണം നടന്നുവരുന്നു. എതിര്‍കക്ഷികള്‍ ആയിട്ടുള്ള പെണ്‍കുട്ടികള്‍ പ്രബല സമുദായക്കാരും സമ്പത്തുള്ളവരും ആണെങ്കില്‍ എങ്ങനെ കേസ് മുമ്പോട്ട് പോകും എന്നുള്ളതിനെ കുറിച്ച് ആശങ്കയുണ്ട്. പെണ്‍കുഞ്ഞിനെ നഷ്ടപ്പെട്ട ആ വീട്ടുകാര്‍ക്ക് പൊതു സമൂഹത്തിന്റെ പിന്തുണ വേണം. ഒരു പെണ്‍കുഞ്ഞിനെ സവര്‍ണ്ണ വിദ്യാര്‍ഥിനികള്‍ കൊന്നതാണ്.