- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന്റെ സിറ്റൗട്ടില്‍ ഇട്ടിരുന്ന സ്റ്റീല്‍ ഡെസ്‌ക്കുകള്‍ കൂളായി മോഷ്ടിച്ചു കടത്തി; മോഷണ മുതലെന്ന് അറിഞ്ഞ് വാങ്ങുകയും ചെയ്തു; പ്രതികള്‍ പിടിയില്‍
പത്തനംതിട്ട: വീടിന്റെ സിറ്റൗട്ടില്‍ നിന്നും സ്റ്റീല്‍ ഡെസ്‌ക്കുകള്‍ മോഷ്ടിച്ചു കടത്തിയ കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. ഇലന്തൂര്‍ നെല്ലിക്കാല പരിയാരം ശ്രീജിത്ത് ഭവനില്‍ സുജിത് സേനന്‍ (31), തുമ്പമണ്‍ തറ മായക്കോട്ടു വീട്ടില്‍ എം പി സുനില്‍ (51) എന്നിവരെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. നെല്ലിക്കാല വൈഷ്ണവം മഞ്ജു വിനോദിന്റെ വീട്ടില്‍ നിന്നും 18 ന് രാവിലെയാണ് ഒന്നാം പ്രതി സുജിത് സ്റ്റീല്‍ ഡെസ്‌ക്കുകള്‍ മോഷ്ടിച്ച് ഓട്ടോറിക്ഷയില്‍ കടത്തിയത്. 6500 രൂപ വിലവരും. പരിയാരത്തുള്ള വിജയന്‍ […]
പത്തനംതിട്ട: വീടിന്റെ സിറ്റൗട്ടില്‍ നിന്നും സ്റ്റീല്‍ ഡെസ്‌ക്കുകള്‍ മോഷ്ടിച്ചു കടത്തിയ കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. ഇലന്തൂര്‍ നെല്ലിക്കാല പരിയാരം ശ്രീജിത്ത് ഭവനില്‍ സുജിത് സേനന്‍ (31), തുമ്പമണ്‍ തറ മായക്കോട്ടു വീട്ടില്‍ എം പി സുനില്‍ (51) എന്നിവരെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. നെല്ലിക്കാല വൈഷ്ണവം മഞ്ജു വിനോദിന്റെ വീട്ടില്‍ നിന്നും 18 ന് രാവിലെയാണ് ഒന്നാം പ്രതി സുജിത് സ്റ്റീല്‍ ഡെസ്‌ക്കുകള്‍ മോഷ്ടിച്ച് ഓട്ടോറിക്ഷയില്‍ കടത്തിയത്. 6500 രൂപ വിലവരും. പരിയാരത്തുള്ള വിജയന്‍ എന്നയാളുടെതാണ് ഓട്ടോറിക്ഷ.
മഞ്ജുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച ആറന്മുള പോലീസ് പരിയാരത്തുനിന്നും സുജിത്തിനെ പിടികൂടി. ഇയാളുടെ മൊഴി പ്രകാരം, മോഷണ മുതല്‍ 500 രൂപയ്ക്ക് വാങ്ങിയ സുനിലിനെ സ്റ്റേഷനില്‍ വിളിപ്പിച്ചു. മോഷ്ടിച്ചവയാണെന്ന് അറിഞ്ഞാണ് ഡെസ്‌ക്കുകള്‍ വാങ്ങിയതെന്ന് ഇയാള്‍ സമ്മതിച്ചു.
ഇയാള്‍ പറഞ്ഞതുപ്രകാരം തുമ്പമണ്‍ തറയില്‍ നിന്നും ഇവ പിന്നീട് പോലീസ് കണ്ടെടുത്തു.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ആറന്മുള പോലീസ് ഇന്‍സ്പെക്ടര്‍ പ്രവീണിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ എസ് ഐ അലോഷ്യസ്, എഎസ്ഐ സുരേഷ്, എസ്സിപിഓമാരായ പ്രദീപ്, ബിന്ദു ലാല്‍, രമ്യത്ത്, ബിനു ഡാനിയേല്‍, സിപിഓമാരായ സൈഫ്, ജിതിന്‍ എന്നിവര്‍ പങ്കെടുത്തു.