- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പരിചയം മുതലെടുത്തു; തടവുകാരന്റെ ചെറുമകളോട് മോശമായി പെരുമാറി; പെൺകുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട് 'ജയിലർ'; വരാല്ലോ..എന്ന് മറുപടി; നേരിട്ടെത്തി 'ചെരൂപ്പൂരി' കരണം അടിച്ചുപൊട്ടിച്ച് പെൺകുട്ടി; കൈയ്യടിച്ച് നാട്ടുകാർ; നാണംകെടുത്തിയ സംഭവം തമിഴ്‌നാട്ടിൽ!
ചെന്നൈ: സമൂഹത്തിൽ പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുകയാണ്. ബസിൽ കയറുമ്പോൾ മോശമായി പെരുമാറുന്നതും പൊതുസ്ഥലങ്ങളിൽ അവർ നേരിടുന്ന പ്രശ്‌നങ്ങളും നിരവധിയാണ്.
ചില പെൺകുട്ടികൾ പേടിച്ച് എല്ലാം മറച്ചുവയ്ക്കും. ചിലർ അതിക്രമം നേരിട്ട ഉടനെ തന്നെ അതിനെ ചോദ്യം ചെയ്യും. ശേഷം തക്ക ശിക്ഷ കൊടുക്കുകയും ചെയ്യും. അങ്ങനെയൊരു സംഭവമാണ് തമിഴ്‌നാട്ടിൽ സംഭവിച്ചിരിക്കുന്നത്.
ജയിലറെ നടുറോഡിൽ 'ചെരൂപ്പൂരി' തല്ലി ഓടിച്ച് പെൺകുട്ടി. തമിഴ്നാട്ടിലെ മധുര സെൻട്രൽ ജയിൽ അസി. ജയിലർ ബാലഗുരുസ്വാമിക്കാണ് മർദനമേറ്റത്. ജയിലിലെ തടവുകാരന്റെ ചെറുമകളാണ് പെൺകുട്ടി.
പെൺകുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെട്ടു എന്നാണ് പരാതി. തുടർന്ന് പെൺകുട്ടി ബന്ധുക്കളെയും കൂട്ടിയെത്തി ജയിലറെ പൊതിരെ തല്ലുകയായിരുന്നു. ജയിലർ അടി തടയാൻ ശ്രമിച്ചെങ്കിലും ഒരു അടിപോലും മിസ്സ് ആക്കാതെ എല്ലാം വാങ്ങിച്ചുകൂട്ടി.
തടവുകാരനെ കാണാൻ വരുന്ന പെൺകുട്ടിയോട് പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ഇയാൾ ക്ഷണിച്ചിരുന്നു. ഇക്കാര്യം വീട്ടിൽ അറിയിച്ചതോടെ പെൺകുട്ടിക്കൊപ്പം വന്ന സ്ത്രീകൾ അടക്കമുള്ളവരാണ് വഴിയിലിട്ട് ബാലഗുരുവിനെ തല്ലിയത്.
തുടർന്ന് ഇയാളെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ജയിലറെ യുവതി മർദിക്കുന്ന വീഡിയോ പുറത്തുവന്നു. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ പരാതിയിൽ ബാലഗുരുസ്വാമിക്കെതിരെ മധുര പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇയാളെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തതായും അധികൃതർ അറിയിച്ചു.