- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചായ കുടിച്ച ശേഷം എന്തോ നല്‍കി മയക്കി; അതിന് ശേഷം കഴുത്തി കത്തി കുത്തി വലിച്ചു; സ്‌കൂട്ടര്‍ മോഷ്ടിച്ച് ചിറയിന്കീഴെത്തി തീവണ്ടിയില്‍ പ്രതി കേരളം വിട്ടു? ഇന്റസ്റ്റാഗ്രാമില്‍ 12,000 ഫോളോഴേസ്; ആ ഫിസോതൊറാപ്പിസ്റ്റിനെ ക്രൂരനാക്കിയത് പ്രണയം തലയ്ക്ക് പിടിച്ച്; ആതിരയെ കൊന്നത് ദളവാപുരത്തുകാരന്; കഠിനകുളത്തെ വില്ലന്‍ ജോണ്‍സണ്‍ മറഞ്ഞിരിക്കുമ്പോള്‍
തിരുവനന്തപുരം: കഠിനംകുളത്തെ ആതിരയുടെ കൊലപാതകി ആരെന്ന് വ്യക്തമാക്കി പോലീസ്. കൊല്ലം സ്വദേശി ജോണ്‍സണ്‍ ഔസാപ്പാണ് കൊലയാളി. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോണ്‍സണ്‍. പ്രതിയെ പിടികൂടാന്‍ ഇനിയും പോലീസിന് ആയിട്ടില്ല. പ്രതി കേരളം വിടാനും സാധ്യത ഏറെയാണ്. കൊലപാതകിയെ സ്ഥിരീകരിക്കാന്‍ വൈകിയതും പ്രശ്‌നമായി. ഇതു കാരണം ഫോട്ടോയും മറ്റും പൊതു ജനസമക്ഷമെത്തിയില്ല. ആരും തിരിച്ചറിയാതെ കൊലയാളിയ്ക്ക് നാടു വിടാന്‍ ഇതു കാരണം കഴിയുകയും ചെയ്തു.
യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായിരുന്നു ജോണ്‍സണ്‍. കൊല്ലം ദളവാപുരം സ്വദേശിയാണ് ജോണ്‍സണ്‍ ഔസേപ്പ്. ചെല്ലാനത്ത് നിന്നും വിവാഹം കഴിച്ച് അവിടെ താമസിക്കുകയായിരുന്നു. മൂന്നു വര്‍ഷമായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും കൊച്ചിയിലുമായി താമസിക്കുകയായിരുന്നു. ചെല്ലാനം സ്വദേശിയെന്നാണ് പുറത്ത് വന്നിരുന്ന വിവരം. പേരു പോലും പുറത്തു വിട്ടില്ല. ഇതുകാരണം പ്രതിയെ നാട്ടുകാര്‍ക്കും തിരിച്ചറിയാന്‍ കഴിയാതെ വന്നു. കൊല്ലത്തെ ഒരു സുഹൃത്തിന്റെ പേരിലുള്ള തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് ഇയാള്‍ സിം കാര്‍ഡ് എടുത്തിരിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതികൊണ്ടുപോയ വീട്ടമ്മയുടെ സ്‌കൂട്ടര്‍ നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.
രണ്ടു ദിവസം മുമ്പ് രാവിലെ പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് സ്വദേശിനി ആതിരയെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിന് തൊട്ടടുത്ത ക്ഷേത്രത്തില്‍ പൂജാരിയായ ഭര്‍ത്താവ് രാജീവ് പൂജ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആതിരയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് എല്ലാ മാസവും ആതിരയെ കാണാന്‍ കഠിനംകുളത്ത് എത്താറുണ്ടായിരുന്നു. ഈ സമയങ്ങളില്‍ യുവാവ് പെരുമാതുറയിലെ മുറിയിലാണ് താമസിച്ചിരുന്നത്. മൂന്ന് ദിവസം മുന്‍പ് തനിക്കൊപ്പം വരണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നും ആതിരയെ ഇയാള്‍ ഭീഷണിപ്പെടുത്തിയതായും ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കിയിരുന്നു.
ഫിസിയോ തെറാപ്പിസ്റ്റായ പ്രതിക്ക് എറണാകുളത്തും കൊല്ലത്തും സുഹൃത്തുക്കളുണ്ട്. പ്രതി തന്നെ കൊണ്ടുവന്ന കത്തികൊണ്ടാണ് ആതിരയെ കുത്തിയിരിക്കുന്നത്. സുഹൃത്തുമായുള്ള ബന്ധം ഭര്‍ത്താവും വീട്ടുകാരും അറിഞ്ഞ ശേഷം ആതിര ഈ ബന്ധത്തില്‍ നിന്നും പിന്നോട്ടു പോയി. ഇതാണ് പ്രതികാരമായത്. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ വാഹനം വച്ച ശേഷം ട്രെയിന്‍ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അതിന് ശേഷം എങ്ങോട്ടു പോയി എന്നത് വ്യക്തമല്ല.
ഒരു വര്‍ഷക്കാലമായി കൊല്ലപ്പെട്ട യുവതിയുമായി അടുപ്പത്തിലായിരുന്നു ജോണ്‍സണ്‍. ഇയാള്‍ക്ക് കൊല്ലപ്പെട്ട യുവതിയുമായി സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. ആദ്യം ഒരു ലക്ഷത്തോളം രൂപ യുവതി ജോണ്‍സന് നല്‍കിയിരുന്നു. കൃത്യത്തിന് മൂന്ന് ദിവസം മുമ്പ് 2500 രൂപ ജോണ്‍സണ്‍ യുവതിയുടെ പക്കല്‍ നിന്നും വാങ്ങി. യുവതിയുടെ ചിത്രങ്ങള്‍ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്താണ് ജോണ്‍സണ്‍ കൂടുതല്‍ പണം തട്ടിയിരുന്നത്. ഒടുവില്‍ തന്റെ ഒപ്പം വരണമെന്ന് ജോണ്‍സണ്‍ യുവതിയോട് ആവശ്യപ്പെട്ടു. ഇത് യുവതി വിസമ്മതിച്ചു. കൃത്യം നടന്ന ദിവസം രാവിലെ ഒന്‍പത് മണിയോടെ വീട്ടിലെത്തിയ ജോണ്‍സന്‍ ബോധംകെടുത്തിയ ശേഷം കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. പ്രതി പെരുമാതുറയുടെ വാടക വീട്ടില്‍ നിന്നും കത്തിയുമായി പോകുന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ഇന്‍സ്റ്റഗ്രാമില്‍ പന്ത്രണ്ടായിരത്തോളം ഫോളോവേഴ്‌സുളള ആളാണ് പ്രതി ജോണ്‍സണ്‍.
അക്രമത്തിന് പദ്ധതിയിട്ട് ജോണ്‍സണ്‍ പെരുമാതുറയില്‍ താമസിച്ചു. പെരുമാതുറയിലെ ലോഡ്ജില്‍ താമസിച്ചത് ഒരാഴ്ചയാണ്. ആതിരയുടെ നാട്ടിലെത്തി പ്രതി വിവരങ്ങള്‍ അന്വേഷിച്ചതായും സൂചന. നാല് സംഘങ്ങളായാണ് പ്രതിക്കായുള്ള അന്വേഷണം നടത്തുന്നത്. ജനുവരി 21-ന് രാവിലെ പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് സ്വദേശിയായ ആതിരയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആതിരയുടെ ഭര്‍ത്താവ് ക്ഷേത്രത്തിലെ പൂജാരിയാണ്. ഭര്‍ത്താവ് ക്ഷേത്രത്തില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. നാലാം ക്ലാസില്‍ പഠിക്കുന്ന മകനെ സ്‌കൂളിലേക്കു പറഞ്ഞയച്ച ശേഷമാണ് ആതിര കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം. മതില്‍ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് സൂചന.
ഒരു വര്‍ഷക്കാലമായി യുവതിയുമായി അടുപ്പത്തിലായിരുന്നു ജോണ്‍സണ്‍. നേരത്തെ യുവതി ജോണ്‍സനുമായി പല സ്ഥലങ്ങളിലും പോയതായും പൊലീസിന് വിവരം ലഭിച്ചു. കൃത്യം നടക്കുന്ന ദിവസം രാവിലെ ഒന്‍പതു മണിയോടെ വീട്ടിലെത്തിയ ജോണ്‍സന് യുവതി ചായ കൊടുത്തു. പിന്നീടാണ് യുവതിയെ എന്തോ നല്‍കി മയക്കിയതിന് ശേഷം കഴുത്തില്‍ കത്തി കുത്തിവലിക്കുകയായിരുന്നു. യുവാവ് എല്ലാ മാസവും ആതിരയെ കാണാന്‍ കഠിനംകുളത്ത് എത്താറുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.
ആതിരയുടെ ഭര്‍ത്താവ് രാജേഷ് പൂജാരിയായ അമ്പലത്തിന് തൊട്ടടുത്താണ് കൊലനടന്ന വീട്. ഈ വീട്ടിലേക്ക് പട്ടാപ്പകല്‍ ഒരാള്‍ വന്നുകയറിയത് ഭര്‍ത്താവ് അറിഞ്ഞിട്ടില്ല. ആതിരയുടെ മൃതദേഹം ആദ്യം കണ്ട് പൊലീസിനെ അറിയിച്ചതും ഭര്‍ത്താവാണ്. ഇയാളുടെ മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ പൊലീസ് ഇനിയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. ഭര്‍ത്താവിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെയും ജോണ്‍സനെ കണ്ടെത്തുന്നതിലൂടെയും കേസില്‍ വ്യക്തത വരും.സൗഹൃദം മറ്റൊരു തലത്തിലേക്ക് കടന്നതോടെ ആതിരയെ പലതവണ സുഹൃത്ത് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വിവാഹമോചിതനായ ഇയാള്‍ക്കൊപ്പം ഇറങ്ങിച്ചെല്ലണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. കൊലയില്‍ കലാശിച്ചതും ഇതേ ഭീഷണിയും തര്‍ക്കവുമാണെന്നാണ് പൊലീസിന്റെ നിഗമനം.കൊലയ്ക്ക് ശേഷം പ്രതി കൊണ്ടുപോയ ആതിരയുടെ സ്‌കൂട്ടര്‍ ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് നേരത്തേ കണ്ടെത്തി.