- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞുമായി വന്നാലും പ്രശ്നമില്ലെന്ന് പറഞ്ഞിട്ടും ഇന്‍സ്റ്റാ ഗ്രാം സുഹൃത്ത് വഴങ്ങിയില്ല; പക മൂത്തെങ്കിലും എല്ലാം മനസ്സില്‍ ഒളിപ്പിച്ച് വീണ്ടും ആ വീട്ടിലെത്തി; ലൈംഗീക താല്‍പ്പര്യമുണ്ടെന്ന സന്ദേശം പുറത്തെടുത്ത് ചതിയൊരുക്കി കിടപ്പുമുറിയില്‍ എത്തിച്ചു; ശാരീരിക ബന്ധത്തിനിടെ കലി കയറി; എലിവിഷം കള്ളക്കഥ; ജോണ്‍സണ്‍ ആരോഗ്യവാന്‍; കഠിനംകുളത്ത് തെളിവെടുപ്പിന് പോലീസ്
കോട്ടയം: തിരുവനന്തപുരം കഠിനംകുളത്ത് പട്ടാപ്പകല്‍ വീടിനുള്ളില്‍ കയറി വടക്കേ പാടിക്കവിളാകത്ത് ആതിരയെ (മാളു 30) കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി ജോണ്‍സണ്‍ ഔസേപ്പ് എലിവിഷം കഴിച്ചെന്ന് പറഞ്ഞത് പോലീസിനെ തെറ്റിധരിപ്പിക്കാനെന്ന് സംശയം. അമിതമായ അളവില്‍ ഗുളിക കഴിച്ചിട്ടുണ്ടെന്നും കീടനാശിനി കുടിച്ചിട്ടുണ്ടെന്നും പറഞ്ഞതിനെ തുടര്‍ന്ന് ഇയാളുടെ ഉദരം വൃത്തിയാക്കിയിരുന്നു. പരിശോധനയില്‍ എലിവിഷം അടക്കമുള്ള കീടനാശിനിയുടെ അംശം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഗുളിക അമിത അളവില്‍ ഉള്ളില്‍ ചെന്നിട്ടുണ്ടെന്നു വ്യക്തമായി. അതുകൊണ്ടാണ് ആശുപത്രിയില്‍ കിടത്തിയിരിക്കുന്നത്. ഉടന്‍ ഡിസ്ചാര്‍ജ്ജ് ചെയ്യും. അതിന് ശേഷം തെളിവെടുപ്പിന് കഠിനംകുളത്ത് കൊണ്ടു വരും. ജോണ്‍സണ്‍ ഹോം നഴ്‌സായി ജോലി നോക്കിയിരുന്ന കുറിച്ചിയിലെ വീട്ടില്‍ നിന്നാണു പൊലീസ് പിടികൂടിയത്. ഇയാളെ കഠിനംകുളത്തേക്കു കൊണ്ടുവരാന്‍ പൊലീസ് സംഘം കോട്ടയത്ത് ക്യാംപ് ചെയ്യുകയാണ്.
കൊല നടന്ന ദിവസം ജോണ്‍സണ്‍ പെരുമാതുറയിലെ വാടക മുറിയില്‍ നിന്നു രാവിലെ 6ന് നടന്നാണ് ആതിര താമസിക്കുന്ന വീടിന് സമീപം എത്തിയതെന്നു പൊലീസ് പറഞ്ഞു. രാവിലെ എട്ടരയോടെ ആതിര മകനെ സ്‌കൂള്‍ ബസില്‍ കയറ്റി വിടുന്നതു വരെ ഈ ഭാഗത്ത് ഇയാള്‍ കറങ്ങി നടന്നു. ഇതിനിടെ ആതിരയുമായി ഫോണില്‍ സംസാരിച്ചു. ക്ഷേത്ര പൂജാരിയായ, ആതിരയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ജോണ്‍സണ്‍ വീട്ടില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ആതിരയോട് ചായ ആവശ്യപ്പെട്ടു. ആതിര അടുക്കളയിലേക്ക് പോയ സമയത്ത് ഇയാള്‍ കിടപ്പുമുറിയില്‍ കയറി. കൈവശം കരുതിയിരുന്ന കത്തി മെത്തയ്ക്കടിയില്‍ ഒളിപ്പിച്ചു. ലൈംഗീക ബന്ധത്തിനിടെ ഇവിടെ വച്ചാണ് ആതിരയുടെ കഴുത്തറുത്തതെന്നും ജോണ്‍സണ്‍ പൊലീസിനു മൊഴി നല്‍കിയത്. ആതിരയുടെ മരണം ഉറപ്പാക്കിയ ശേഷം, മൃതദേഹം കിടന്ന കട്ടിലിന്റെ താഴെ പ്രതി തന്റെ ചോരപുരണ്ട ഷര്‍ട്ട് ഒളിപ്പിച്ചു. ആതിരയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ധരിച്ച ശേഷം ആതിരയുടെ ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെട്ടു. കൊലയ്ക്കു ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചതായും ജോണ്‍സണ്‍ മൊഴി നല്‍കി.
ശനിയാഴ്ച തിരുവനന്തപുരത്ത് തെളിവെടുപ്പിനെത്തിച്ചേക്കുമെന്ന് സൂചനകളുണ്ട്. ആതിരയെ പരിചയമുണ്ടായിരുന്നുവെന്നും തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്ന് തോന്നിയതിനെ തുടര്‍ന്നാണ് കൃത്യം നടത്തിയതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ആതിരയില്‍നിന്ന് പലപ്പോഴായി പണവും കൈപ്പറ്റിയിരുന്നു. കുഞ്ഞുമായി കൂടെ വരാനായിരുന്നു ആതിരയോട് ജോണ്‍സണ്‍ ആവശ്യപ്പെട്ടത്. ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ പറഞ്ഞപ്പോള്‍ കുട്ടിയുടെ കാര്യം പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ ആതിര നോക്കി. ഇതോടെയാണ് കുട്ടിയേയും താന്‍ നോക്കാമെന്ന വാഗ്ദാനം ആതിരയ്ക്ക് മുന്നില്‍ വച്ചത്. ഇതിനും വഴങ്ങിയില്ല. ഇതിന്റെ പകയാണ് കൊലയായി മാറിയത്. കൊലപാതക ദിവസം വീട്ടിലേക്ക് കയറിയ ജോണ്‍സണ്‍ ഈ നീരസം പ്രകടിപ്പിച്ചില്ല. സ്‌നേഹത്തോടെയാണ് ഇടപെട്ടത്. കട്ടിലിലേക്ക് ലൈംഗിക ബന്ധത്തിനെന്ന സൂചനയില്‍ ആതിരയെ എത്തിക്കാനായിരുന്നു ഈ തന്ത്രം. കട്ടിലിലേക്ക് ആതിര എത്തിയതോടെ ജോണ്‍സണിന്റെ സ്വഭാവം മാറി. പിന്നെ അതിവേഗം കൊലയും നടത്തി. ടിവിയുടെ ശബ്ദക്കൂടുതല്‍ കാരണം നിലവളി പുറത്തെത്തിയതുമില്ല. വായ പൊത്തിയായിരുന്നു കഴുത്തിലേക്ക് കത്തി കുത്തിയിറക്കിയത്. മരണം ഉറപ്പിക്കാന്‍ വീണ്ടും കഴുത്ത് അറക്കുകയും ചെയ്തു.
കൊല ദിവസം രാവിലെ ആതിരയുമായി ഫോണില്‍ സംസാരിച്ചെന്നും ജോണ്‍സന്‍ മൊഴി നല്‍കി. ബൈക്കടക്കം വിറ്റിട്ടാണ് ആതിരയെ കാണാന്‍ തിരുവനന്തപുരത്ത് എത്തിയതെന്നും പ്രതി മൊഴി നല്‍കി. ആതിരയെ കുത്താനുള്ള കത്തി ചിറയിന്‍കീഴില്‍ നിന്നാണ് വാങ്ങിയത്. ഈ മാസം ഏഴാം തിയതി തമ്മില്‍ കണ്ടു. അന്ന് തന്റെ ബുള്ളറ്റില്‍ ഒരുമിച്ചു യാത്ര ചെയ്തിരുന്നുവെന്നും പ്രതി മൊഴി നല്‍കി. ഡിസംബര്‍ 7 മുതല്‍ ജനുവരി 7 വരെ ചിങ്ങവനത്തെ വീട്ടില്‍ ഹോം നഴ്‌സായി ജോലി നോക്കിയ ജോണ്‍സന്‍ അതിനു ശേഷമാണ് ജോലി ഉപേക്ഷിച്ചു പെരുമാതുറയിലെത്തിയത്. കുഞ്ഞിനെയും കൊണ്ട് കൂടെ വരാന്‍ ആതിരയോട് പലതവണ ആവശ്യപ്പെട്ടിട്ടും തയാറാകാത്തതു കൊണ്ടാണ് കൊലപ്പെടുത്തിയത്. പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും അന്വേഷണ സംഘത്തിനോട് ജോണ്‍സണ്‍ പറയുന്നു. പൂജാരിയായ ആതിരയുടെ ഭര്‍ത്താവ് ക്ഷേത്രത്തില്‍ പോയതും, കുട്ടി സ്‌കൂളില്‍ പോയതും ഉറപ്പുവരുത്തിയ ശേഷമായിരുന്നു ജോണ്‍സന്‍ ആതിരയുടെ വീട്ടിനുള്ളില്‍ പ്രവേശിച്ചത്.
ഇന്‍സ്റ്റഗ്രാം വഴിയാണ് ജോണ്‍സനും ആതിരയും പരിചയപ്പെട്ടത്. വിവാഹിതനും മൂന്നു മക്കളുമുള്ള ഇയാള്‍ ഇപ്പോള്‍ കുടുംബവുമായി വേര്‍പിരിഞ്ഞാണു കഴിഞ്ഞിരുന്നത്. മുന്‍ ഭാര്യ ഇപ്പോള്‍ വിദേശത്താണ് ജോലി ചെയ്യുന്നത്.