- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്‍സ്റ്റാഗ്രാം സുഹൃത്ത് തലവേദനയായപ്പോള്‍ ഏഴു മാസം മുമ്പ് ഭര്‍ത്താവിനെ അറിയിച്ചു; ശല്യക്കാരന് പിറകെ പോകുന്ന തലവേദന ഓര്‍ത്ത് വില്ലന്റെ പേരും വിവരും പോലും അന്വേഷിക്കാത്ത ഭര്‍ത്താവ്; മനസമാധാനത്തിന് ആലിയാട്ടെ അച്ഛനും അമ്മയ്ക്കുമൊപ്പം താമസം മാറിയ ആതിര; ഒഴിവാക്കല്‍ ജോണ്സണ് പിടിച്ചില്ല; കഠിനകുളത്തെ കൊലയ്ക്ക് പിന്നില്‍ എന്ത്?
തിരുവനന്തപുരം: ഇന്‍സ്റ്റാഗ്രാം സുഹൃത്തില്‍ നിന്നുള്ള ഭീഷണിയെ കുറിച്ച് ഭര്‍ത്താവിനോട് ആതിര വെളിപ്പെടുത്തിയത് ഏഴു മാസം മുമ്പ്. എന്നിട്ടും ഈ ശല്യക്കാരനെ കണ്ടെത്താന്‍ ഭര്‍ത്താവ് ഒന്നും ചെയ്തില്ല. ഈ സുഹൃത്തിനെക്കുറിച്ച് ഏഴ് മാസം മുമ്പ് ആതിര പറഞ്ഞിരുന്നതായും ഭര്‍ത്താവ് പറയുന്നുണ്ട്. എന്നിട്ടും ഭര്‍ത്താവ് ആ സുഹൃത്തിനെക്കുറിച്ചോ ബന്ധത്തെക്കുറിച്ചോ കൂടുതല്‍ അന്വേഷിച്ചിട്ടില്ല. ഈ സുഹൃത്തിന്റെ പേരോ അഡ്രസോ ഒന്നും തന്നെ രാജേഷ് അന്വേഷിച്ചിട്ടില്ലെന്നതാണ് വസ്തുത. ഭാര്യയുടെ അവിഹിതത്തിന് പിന്നാലെ പോകാനുള്ള മടിയാകും ഇതിനുള്ള കാരണം. ഇതുകൊണ്ട് കഠിനംകുളത്ത് ആതിരയെ കഴുത്തറത്തു കൊന്ന പ്രതിയെ തിരിച്ചറിയാന്‍ പോലീസിന് ഏറെ പ്രതിസന്ധി നേരിട്ടു. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ പരിശോധിച്ച് ജോണ്‍സണ്‍ ഔസോപ്പാണ് കൊലയാളിയെന്ന് തിരിച്ചറിയാന്‍ ഒന്നര ദിവസത്തോളം എടുത്തു. ഈ പഴുതു മുതലെടുത്ത് ഇയാള്‍ സ്ഥലം വിടുകയും ചെയ്തു.
സൗഹൃദം മറ്റൊരു തലത്തിലേക്ക് കടന്നതോടെ ആതിരയെ പലതവണ സുഹൃത്ത് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വിവാഹമോചിതനായ ഇയാള്‍ക്കൊപ്പം ഇറങ്ങിച്ചെല്ലണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. കൊലയില്‍ കലാശിച്ചതും ഇതേ ഭീഷണിയും തര്‍ക്കവുമാണെന്നാണ് പൊലീസിന്റെ നിഗമനം. ഇതെല്ലാം ഭര്‍ത്താവിനും അറിയമായിരുന്നു. എല്ലാ മാസവും ആതിരയെ കാണാന്‍ ഇയാള്‍ കൊലത്തു നിന്നോ കൊച്ചിയില്‍ നിന്നോ എത്തുകയും ചെയ്യുമായിരുന്നു. എല്ലാം ഏഴുമാസം മുമ്പ് ഭര്‍ത്താവിനും അറിയാം. എന്നിട്ടും ഈ ശല്യക്കാരനെ ഭര്‍ത്താവ് കണ്ടെത്താന്‍ ശ്രമിച്ചില്ല. പോലീസിനേയും ഇത് അറിയിച്ചില്ല. യഥാര്‍ത്ഥത്തില്‍ ആതിരയുടെ ഫോട്ടോയും മറ്റും കാട്ടിയ സൈബര്‍ തട്ടിപ്പിലൂടെ ജോണ്‍സണ്‍ പണവും കൈക്കലാക്കിയിരുന്നു. അതുകൊണ്ട് തന്നെ പോലീസിനെ നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ ഈ കൊലപാതകം ഒഴിവാക്കാമായിരുന്നു.
കൊല്ലപ്പെട്ട ആതിരയുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്തായിരുന്നു കൊലപാതകി. എറണാകുളം ചെല്ലാനം സ്വദേശി ജോണ്‍സണ്‍ ഔസേപ്പ് ആണ് ഈ സുഹൃത്ത് എന്ന് തിരിച്ചറിഞ്ഞു. ജോണ്‍സണ്‍ ഔസേപ്പ് പെരുമാതുറയില്‍ ഒരാഴ്ചയോളം വീടു വാടകയ്ക്ക് എടുത്ത് താമസിച്ചു.ആതിരയുടെ നാട്ടിലെത്തി പ്രതി വിവരങ്ങള്‍ അന്വേഷിച്ചതായും സൂചന ലഭിച്ചു. കൃത്യം നിര്‍വഹിച്ച ശേഷം പ്രതി രക്ഷപ്പെടാനുപയോഗിച്ച സ്‌കൂട്ടര്‍ കണ്ടെത്തിയിരുന്നു. കൊല നടത്തിയ ശേഷം കൊല്ലപ്പെട്ട ആതിരയുടെ സ്‌കൂട്ടറുമായാണ് പ്രതി രക്ഷപ്പെട്ടത്. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനിലാണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്. ജനുവരി 21-ന് രാവിലെ പതിനൊന്നരയോടെയാണ് ആതിരയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തിലെ പൂജാരിയായ ആതിരയുടെ ഭര്‍ത്താവ് ക്ഷേത്രത്തില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
നാലാം ക്ലാസില്‍ പഠിക്കുന്ന മകന്‍ സ്‌കൂളിലേക്കു പോയ ശേഷമാണ് ആതിര കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം. മതില്‍ ചാടിയാണ് ജോണ്‍സണ്‍ വീട്ടിനകത്തേക്ക് കയറിയതെന്നാണ് പൊലീസ് നിഗമനം. ആഴ്ചകള്‍ക്ക് മുന്‍പ് കഠിനംകുളത്തെ വീട്ടില്‍ നിന്നും മാറി കുടുംബവീടായ വെഞ്ഞാറമൂട് ആലിയാട് മൂളയം പഴവിള പ്ലാവിള വീട്ടില്‍ ആതിര ദിവസങ്ങളോളം താമസിച്ചിരുന്നു. ഇതേ സമയം എറണാകുളം സ്വദേശിയായ യുവാവ് സമീപത്തെ കടയില്‍ എത്തി ആതിരയുടെ കുടുംബത്തെക്കുറിച്ച് അന്വേഷണം നടത്തിയെന്നാണ് വിവരം. പ്രതിയുടെ ഫോട്ടോ നാട്ടുകാരില്‍ ചിലര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കഠിനംകുളത്തെ പ്രതിയുടെ ശല്യം കൂടിയപ്പോഴാണ് ആതിര കുടുംബ വീട്ടിലെത്തിയതെന്നാണ് വിലയിരുത്തല്‍.
പാചകത്തൊഴിലാളിയായ കുട്ടപ്പന്റെയും അമ്പിളിയുടേയും ഇളയ മകളാണ് ആതിര. കൊല്ലപ്പെടുന്നതിന്റെ തലേദിവസവും ആതിര കുടുംബത്തോടൊപ്പം മാതാപിതാക്കളെ കാണാന്‍ മൂളയത്തെ വീട്ടില്‍ എത്തിയിരുന്നു. തിരികെ പോയെങ്കിലും ചൊവ്വാഴ്ച ആതിരയെ കുടുംബ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരാനായി പോകുന്നതിനിടെയായിരുന്നു കൊലപാതകം ഉണ്ടായത്. ജോണ്‍സണിന്റെ ശല്യത്തില്‍ നിന്നും രക്ഷപ്പെടാനായിരുന്നു ഈ നീക്കങ്ങള്‍. മൂളയത്തോയ്ക്ക് ആതിര മാറിയതും ജോണ്‍സണ് പ്രകോപനമായി. ഇതോടെയാണ് കൊല ചെയ്യാനുറച്ച് കഠിനംകുളത്തെ വീട്ടില്‍ ജോണ്‍സണ്‍ എത്തിയതെന്നാണ് നിഗമനം.
പോസ്റ്റ്‌മോര്‍ട്ടത്തിന്‌ശേഷം കഠിനംകുളത്ത് എത്തിച്ച മൃതദേഹം മൂന്നു മണിയോടെ ആലിയാട് മൂളയത്തെ വീട്ടിലെത്തിച്ചു പൊതു ദര്‍ശനത്തിനു വെച്ചു. തുടര്‍ന്ന് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.