- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കറുത്ത വസ്ത്രങ്ങളും മുഖംമൂടിയും അണിഞ്ഞ് വാഹനത്തെ പിന്തുടര്ന്ന് എത്തി; ആദ്യം മുളകുപൊടിയെറിഞ്ഞ ശേഷം വെടിവെച്ചു; പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ രണ്ട് സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തി തട്ടിയത് 93 ലക്ഷം രൂപ; തട്ടിയത് എടിഎമ്മില്‍ നിറക്കാനെത്തിച്ച പണം
ബെംഗളൂരു: സുരക്ഷാ ജീവനക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി പണം കവര്‍ന്നു. ബാംഗ്‌ളൂര്‍ ബിദാറില്‍ പട്ടാപ്പകലാണ് സംഭവം. രണ്ട് സുരക്ഷാ ജീവനക്കാര്‍ക്കും വെടിയേറ്റിരുന്നു. ഇവര്‍ രണ്ട് പേരും മരിച്ചു. എസ്.ബി.ഐ. എ.ടി.എമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന 93 ലക്ഷത്തോളം രൂപയാണ് ബൈക്കിലെത്തിയ അക്രമികള്‍ കവര്‍ന്നത്. സംഭവത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
പണം എത്തിച്ച വാഹനം എടിഎമ്മിന്റെ മുന്നില്‍ നിര്‍ത്തിയതിന് പിന്നാലെ ബൈക്കിലെത്തിയ അക്രമി സംഘങ്ങള്‍ ഇവര്‍ക്ക് നേരെ വെടിവെക്കുകയും പണം സൂക്ഷിച്ച പെട്ടികളുമായി കടന്നുകളയുയുമായിരുന്നു. എടിഎമ്മില്‍ പണം നിറയ്ക്കുന്ന സേവനങ്ങള്‍ നല്‍കുന്ന സിഎംഎസ് എന്ന ഏജന്‍സിയിലെ ജീവനക്കാരായ ഗിരി വെങ്കടേഷ്, ശിവകുമാര്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്.
കറുത്ത വസ്ത്രങ്ങളും മുഖംമൂടിയും അണിഞ്ഞ് രണ്ട് ബൈക്കുകളിലായെത്തിയ മോഷ്ടാക്കള്‍ സുരക്ഷാ ജീവനക്കാര്‍ക്കുനേരെ മുളകുപൊടിയെറിഞ്ഞതിനുശേഷം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഗിരി വെങ്കടേഷ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ ശിവകുമാര്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു.
ആക്രമണത്തിനിടെ മോഷ്ടാക്കളെ പിടികൂടാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ആക്രമണം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ മോഷ്ടാക്കള്‍ക്കുനേരെ കല്ലെറിയുകയും പിടികൂടാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും ഇവര്‍ ബൈക്കില്‍ കടന്നുകളയുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പ്രതികളെ വൈകാതെ പിടികൂടുമെന്നും അറിയിച്ചു. മുഖംമൂടിയും തൊപ്പിയും അണിഞ്ഞിരുന്നതിനാല്‍ പ്രദേശവാസികള്‍ക്കും അക്രമികളെ തിരിച്ചറിയാനായില്ല.