- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സ്കൂട്ടറിൽ ലഹരിമരുന്ന് കടത്താൻ ശ്രമം; പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടിയത് സാഹസികമായി; എക്സൈസ് പിടിച്ചെടുത്തത് 20 ഗ്രാം കഞ്ചാവും 2.485 ഗ്രാം എംഡിഎംഎയും
കൊല്ലം: കൊല്ലത്ത് സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്നുമായി യുവാവിനെ പോലീസ് പിടികൂടിയത് സാഹസികമായി. എംഡിഎംഎയും കഞ്ചാവുമായാണ് യുവാവിനെ എക്സൈസിന്റെ പിടിയിലായത്. ഓച്ചിറ സ്വദേശി മനു മോഹനാണ് അറസ്റ്റിലായത്. ഇയാളുടെ സ്‌കൂട്ടറിൽ നിന്നും 20 ഗ്രാം കഞ്ചാവും 2.485 ഗ്രാം എംഡിഎംഎയും എക്സൈസ് കണ്ടെടുത്തു.
കൂട്ടാളിയായ ഓച്ചിറ സ്വദേശി മനേഷ് ആണ് കേസിലെ രണ്ടാം പ്രതിയെന്ന് എക്സൈസ് അറിയിച്ചു. അറസ്റ്റിലായ മനു മോഹൻ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. ഇയാളെ പണിപ്പെട്ടാണ് പോലീസ് കീഴ്‌പ്പെടുത്തിയത്. പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെതിരെ പ്രതി ആക്രമണം നടത്തുകയായിരുന്നു.
എക്സൈസ് സംഘത്തിലുണ്ടായിരുന്ന സിവിൽ എക്സൈസ് ഓഫീസർ ജൂലിയൻ ക്രൂസിനെയാണ് ഇയാൾ ആക്രമിച്ചത്. സിവിൽ ഓഫീസറെ മാരകമായി ആക്രമിച്ച് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെന്നും എക്സൈസ് വ്യക്തമാക്കി. സാഹസികമായാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. കയ്യേറ്റത്തിൽ പ്രതിക്കും പരിക്കേറ്റു. പരിക്കേറ്റ ഉദ്യോഗസ്ഥനെയും പ്രതിയെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ദിലീപ് സി പിയുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, ഐബി പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് എം ആർ, അജിത്ത്, ജൂലിയൻ ക്രൂസ്, ബാലു എസ് സുന്ദർ, വനിത സിവിൽ എക്സൈസ് ഓഫീസർ ജാസ്മിൻ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.