- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
താന്ത്രിക വിദ്യയിലൂടെ കോടീശ്വരനാക്കാമെന്ന് മോഹിപ്പിച്ചു; വിഷം കലർത്തിയ ലഡു കഴിച്ചവർ ബോധരഹിതനായി വീണു; പിന്നാലെ പണവും ആഭരണങ്ങളുമായി കടന്നു; കാറിനുള്ളിൽ കണ്ടത് സ്ത്രീയടക്കം മൂന്ന് പേരുടെ മൃതദേഹം; 'കില്ലർ ബാബ' കമറുദ്ദീൻ പിടിയിൽ

ന്യൂഡൽഹി: ഡൽഹി പീരാഗഢി ഫ്‌ലൈ ഓവറിൽ കാറിനുള്ളിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. സംഭവം ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 'ബാബ' എന്നറിയപ്പെടുന്ന കമറുദ്ദീൻ എന്നയാളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. താന്ത്രിക വിദ്യയിലൂടെ അപ്രതീക്ഷിതമായി ധനം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് വിഷം കലർത്തിയ ലഡു നൽകിയാണ് ഇയാൾ ഇവരെ കൊലപ്പെടുത്തിയത്.
താന്ത്രിക ക്രിയകൾ വഴി വലിയ സമ്പത്ത് നേടിത്തരാമെന്ന് പറഞ്ഞാണ് കമറുദ്ദീൻ ഇരകളെ വിശ്വസിപ്പിച്ചിരുന്നത്. കൊല്ലപ്പെട്ടവർക്കൊപ്പം കാറിൽ യാത്ര ചെയ്ത പ്രതി, മുൻകൂട്ടി തയ്യാറാക്കിയ വിഷം കലർത്തിയ ലഡു ഇവർക്ക് നൽകുകയായിരുന്നു. യാത്രയ്ക്കിടയിൽ മദ്യവും ശീതളപാനീയവും ലഡുവും കഴിക്കാൻ ഇയാൾ ഇവരെ നിർബന്ധിച്ചു. ലഡു കഴിച്ച ഉടൻ മൂവരും കാറിനുള്ളിൽ ബോധരഹിതരായി വീണു. ഇതോടെ ഇവരുടെ കൈവശമുണ്ടായിരുന്ന പണവും വിലപിടിപ്പുള്ള ആഭരണങ്ങളും കവർന്ന് കമറുദ്ദീൻ കടന്നുകളയുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് പീരാഗഢി ഫ്‌ലൈ ഓവറിൽ സംശയാസ്പദമായ രീതിയിൽ നിർത്തിയിട്ട കാറിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിൽ ഡ്രൈവറുടെ സീറ്റിലുണ്ടായിരുന്നത് 76 വയസ്സുള്ള പുരുഷനും മുൻസീറ്റിൽ 47 കാരനായ വസ്തു ഇപാടുകാരനും പിന്നിലെ സീറ്റിലുണ്ടായിരുന്നത് 40 വയസ്സ് പ്രായമുള്ള സ്ത്രീയുമായിരുന്നു. സംഭവത്തിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ ബുധനാഴ്ചയാണ് പ്രതിയെ വലയിലാക്കിയത്. ചോദ്യം ചെയ്യലിൽ താൻ തന്നെയാണ് ലഡു തയ്യാറാക്കിയതെന്നും പണം കവരാനായിരുന്നു കൊലപാതകമെന്നും കമറുദ്ദീൻ സമ്മതിച്ചിട്ടുണ്ട്.


