- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അമ്മായിയമ്മയുമായി പാചകത്തെച്ചൊല്ലി തര്‍ക്കം; ബംഗളുരുവില്‍ മുന്‍ ടെക്കി ജീവനൊടുക്കി; സ്ത്രീധന പീഡനക്കേസില്‍ യുവതിയുടെ ഭര്‍ത്താവിനെ അറസ്റ്റു ചെയ്ത് പോലീസ്; കല്‍പന മരുമകളെ പാചകം ചെയ്യാന്‍ അനുവദിച്ചില്ല, മകനുമായി ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കാറുണ്ടെന്നും പരാതിയില്‍
അമ്മായിയമ്മയുമായി പാചകത്തെച്ചൊല്ലി തര്‍ക്കം; ബംഗളുരുവില്‍ മുന്‍ ടെക്കി ജീവനൊടുക്കി

ബംഗളുരു: അമ്മായിയമ്മയുമായി പാചകത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മുന്‍ ടെക്കി ജീവനൊടുക്കി. ബെംഗളൂരുവിലാണ് സംഭവം. 35കാരിയായ സുഷമയെന്ന യുവതി ആത്മഹത്യ ചെയ്തത്. സ്ത്രീധനപീഡനക്കേസില്‍ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇതാണ്, നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സുഷമയും പുനീത് കുമാറും വിവാഹിതരായത്. ഇവര്‍ക്ക് നാലുവയസുള്ള ഒരു മകനുമുണ്ട്. സുഷമയും ഭര്‍ത്താവിന്റെ അമ്മ കല്‍പനയും തമ്മില്‍ ചെറിയ കാര്യങ്ങളില്‍പ്പോലും വീട്ടിനുള്ളില്‍ വലിയ തര്‍ക്കങ്ങളുണ്ടാവുന്നത് പതിവായിരുന്നു.
ഇന്നലെയും പാചകം ചെയ്യുന്നതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വലിയ തര്‍ക്കങ്ങളുണ്ടായി, ഇതിനു പിന്നാലെയാണ് സുഷമ ജീവനൊടുക്കിയത്. കല്‍പന മരുമകളെ പാചകം ചെയ്യാന്‍ അനുവദിക്കാറുണ്ടായിരുന്നില്ലെന്നും മകനുമായി ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കാറുണ്ടായിരുന്നെന്നും സുഷമയുടെ ബന്ധുക്കള്‍ പറയുന്നു.
ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവിനെതിരെ സ്ത്രീധനപീഡനക്കേസ് റജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തു. സംഭവത്തിനു പിന്നാലെ കല്‍പന ഒളിവില്‍ പോയതായി പൊലീസ് പറയുന്നു.


