പെ​രു​മ്പാ​വൂ​ര്‍: ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി​നിയും ആ​ണ്‍ സു​ഹൃത്തും പിടിയിൽ. പെ​രു​മ്പാ​വൂ​രി​ല്‍ നിന്നുമാണ് ഇരുവരെയും പോലീസ് കൈയ്യോടെ പൊക്കിയത്. പി​ടി​യി​ലാ​യ ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ​യും ആ​ണ്‍ സു​ഹൃ​ത്തി​ന്‍റെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തിയിട്ടുണ്ട്. ബം​ഗ്ലാ​ദേ​ശ് കു​ല്‍നാ​സ​ദ​ര്‍ രു​പ്ഷാ​വെ​രി​ബാ​ദ് സ്വ​ദേ​ശി​നി ത​സ്​​ലീ​മ ബീ​ഗം (28) ബി​ഹാ​ര്‍ ന​വാ​ദ ചി​റ്റാ​ര്‍കോ​ല്‍ ഷാ​ക്തി കു​മാ​ര്‍ (32) എ​ന്നി​വ​രാ​ണ് ബു​ധ​നാ​ഴ്ച പെ​രു​മ്പാ​വൂ​ര്‍ പോലീസ് വലയിൽ കുടുങ്ങിയത്.

ക​ണ്ട​ന്ത​റ ബം​ഗാ​ള്‍ കോ​ള​നി​യി​ല്‍നി​ന്നാ​ണ് ഇ​വ​രെ അറസ്റ്റ് ചെയ്തത്. കൊ​ച്ചി സി​റ്റി​യി​ലെ വി​വി​ധ ലോ​ഡ്ജു​ക​ളി​ലെ താ​മ​സ​ത്തി​നു​ശേ​ഷം ബു​ധ​നാ​ഴ്ച​യാ​ണ് ക​ണ്ട​ന്ത​റ​യി​ലെ​ത്തി​യ​ത്. ഉ​ട​ൻ പൊ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഏ​ജ​ന്റ് മു​ഖേ​ന​യാ​ണ്​ അ​തി​ര്‍ത്തി ക​ട​ന്ന് ഇ​ന്ത്യ​യി​ലേ​ക്കെ​ത്തി​യ​തെ​ന്നും തു​ട​ര്‍ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ക​റ​ങ്ങി ബം​ഗ​ളൂ​രു​വി​ലെ​ത്തു​ക​യും അ​വി​ടെ​വ​ച്ചാ​ണ് ആ​ണ്‍സു​ഹൃ​ത്തി​നെ ക​ണ്ട​തെ​ന്നു​മാ​ണ് യു​വ​തി പ​റ​യു​ന്ന​തെ​ന്ന് പോലീ​സ് അ​റി​യി​ച്ചു. തു​ട​ര്‍ന്ന് ഇ​വ​ര്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ഞ്ച​രി​ച്ചാ​ണ് കേ​ര​ള​ത്തി​ൽ എത്തിയത്.

ഇപ്പോൾ ജി​ല്ല​യി​ല്‍ ഇ​വ​ര്‍ താ​മ​സി​ച്ച സ്ഥ​ല​ങ്ങ​ളെ​ക്കു​റി​ച്ച് പോലീ​സ് അ​ന്വേ​ഷി​ച്ചു വരുന്നു. യു​വ​തി​യി​ല്‍നി​ന്ന് വ്യാ​ജ ആ​ധാ​റും പാ​ന്‍ കാ​ര്‍ഡും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​തും ഏ​ജ​ന്റ് ശ​രി​യാ​ക്കി ന​ല്‍കി​യ​താ​ണെ​ന്നും ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​മാ​യി കേ​ര​ള​ത്തി​ലു​ണ്ടെ​ന്നും യു​വ​തി സ​മ്മ​തി​ച്ച​താ​യി പോലീസ് വ്യക്തമാക്കി.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്‌​സേ​ന പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് ര​ണ്ടു​പേ​രെ​യും ചോ​ദ്യം​ചെ​യ്തു. എ​ന്‍.​ഐ.​എ, ഇ​ന്റ​ലി​ജ​ന്‍സ് ബ്യൂ​റോ, എ.​ടി.​എ​സ് തു​ട​ങ്ങി​യ​വ​രും ചോ​ദ്യം​ചെ​യ്തു. ഇ​ന്‍സ്‌​പെ​ക്ട​ര്‍ ടി.​എം. സൂ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ പി.​എം. റാ​സി​ഖ്, റി​ന്‍സ് എം. ​തോ​മ​സ്, ലാ​ല്‍ മോ​ഹ​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉണ്ടായിരുന്നത്.