- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'വളരെക്കാലം മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു, പ്രതികൾ നിയമനടപടി നേരിടണം'; ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് ഫാക്കൽറ്റി അംഗങ്ങൾ അറസ്റ്റിൽ; പ്രതിഷേധവുമായി വിദ്യാർത്ഥികൾ
ലഖ്‌നൗ: ഉത്തർപ്രദേശിൽ ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ശാരദ സർവകലാശാലയിലെ രണ്ട് ജീവനക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുരുഗ്രാം സ്വദേശിയായ ജ്യോതി ശർമ്മയെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർത്ഥിനിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെത്തിട്ടുണ്ട്. അധ്യാപകരുടെയും, മാനേജ്‌മെന്ററിന്റേയും പീഡനമാണ് മരണത്തിന് കാരണമെന്നാണ് ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ജ്യോതിയുടെ മൃതദേഹം പോസ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
ജ്യോതിയുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ രണ്ട് പ്രൊഫസർമാരും സർവകലാശാലാ ഭരണകൂടവും മാനസികമായി പീഡിപ്പിച്ചതായി ആരോപിക്കുന്നു. വളരെക്കാലമായി തന്നെ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു. ഇത് വലിയ മാനസിക സമ്മർദ്ദത്തിന് കാരണമായി. പ്രതികൾ നിയമനടപടി നേരിടണമെന്നും ജ്യോതി ആത്മഹത്യ കുറിപ്പിൽ പറയുന്നു. ജ്യോതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ യൂണിവേഴ്സിറ്റി ഭരണകൂടത്തിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.
അതേസമയം, രണ്ട് ഫാക്കൽറ്റി അംഗങ്ങളെ സസ്‌പെൻഡ് ചെയ്തതായി സർവകലാശാലയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. അജിത് കുമാർ പറഞ്ഞു. വിഷയം അന്വേഷിക്കാൻ ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ടെന്നും കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചയാണ് പോലീസിന് വിവരം ലഭിച്ചത്. ഫോറൻസിക് സംഘത്തോടൊപ്പം സ്ഥലത്തെത്തിയപ്പോൾ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യൂണിവേഴ്സിറ്റി ഫാക്കൽറ്റിക്കെതിരെ അവർ ആരോപണം ഉന്നയിച്ച ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് എഫ്‌ഐആർ ഫയൽ ചെയ്യുകയും ആത്മഹത്യാ കുറിപ്പിൽ പേരുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു എന്നാണ് ഗ്രേറ്റർ നോയിഡ എഡിസിപി സുധീർ കുമാർ പറഞ്ഞത്.