- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കോഴിക്കോട് ചെറുവണ്ണൂരിലെ ജൂവലറിയില്‍ വൻ കവർച്ച; 31 പവന്‍ സ്വര്‍ണവും അഞ്ച് കിലോ വെള്ളിയും മോഷണം പോയി; പിന്നാലെ ബിഹാർ സ്വദേശിയായ കള്ളനെ പിടികൂടിയത് നേപ്പാൾ അതിർത്തിയിൽ വച്ച്; കേസിലെ മറ്റൊരു പ്രതിക്കായി വല വിരിച്ച് പോലീസ്
കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിലെ ജൂവലറിയില്‍ നിന്നും സ്വര്‍ണവും വെള്ളിയും മോഷണം പോയ സംഭവത്തിൽ വൻ വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് മിനാറുല്‍ ഹഖിനെ (24)യാണ് മേപ്പയ്യൂര്‍ പോലീസ് പിടികൂടിയത്. പയ്യോളി കോടതി ഇപ്പോൾ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പോലീസിലെ പ്രത്യേക അന്വേഷണ സംഘാംഗങ്ങള്‍ ബിഹാറില്‍ പോയി നേപ്പാള്‍ അതിര്‍ത്തിയിലെ ഗ്രാമത്തില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കേസുമായി ബന്ധപ്പട്ട് മറ്റൊരു പ്രതിയെ ഇനിയും പിടികൂടാനായിട്ടുണ്ട്. ഇയാളും ബീഹാർ സ്വദേശിയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഈ കഴിഞ്ഞ ജൂലായ് ആറിനാണ് ചെറുവണ്ണൂര്‍ ടൗണിലെ പവിത്രം ജൂവലറി വര്‍ക്സില്‍ വൻ കവര്‍ച്ചനടന്നത്. സംഭവത്തിൽ 31 പവന്‍ സ്വര്‍ണവും അഞ്ച് കിലോ വെള്ളിയും നഷ്ട്ടപ്പെട്ടിരിന്നു. ബിഹാര്‍ സ്വദേശിയായ ഇസാഖ് മാങ്കുര ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മുയിപ്പോത്ത് താമസിച്ച് ജോലിചെയ്തുവരികയായിരുന്നു.
ജൂലായ് അഞ്ചിന് ബിഹാറില്‍നിന്ന് മുഹമ്മദ് മിനാറുല്‍ഹഖ്, ഇസാഖുമായി ചേർന്ന് പുലര്‍ച്ചെ ജൂവലറിയുടെ പിന്നിലെ ചുമര് പൊളിച്ചാണ് കള്ളന്മാർ അകത്തു കയറി മോഷണം നടത്തിയത്. വൻ കവർച്ച ശേഷം ട്രെയിനിൽ നാട്ടിലേക്ക് പ്രതികൾ കടക്കുകയായിരുന്നു. ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും മൊബൈല്‍ ഫോണ്‍ വിളികളും പിന്തുടര്‍ന്നാണ് പോലീസ് പ്രതിയെ അതിസാഹസികമായി കുടുക്കിയത്.
ബിഹാര്‍ പോലീസിന്റെ സഹായത്തോടെ എസ്.ഐ. കെ.വി. സുധീര്‍ ബാബു, എ.എസ്.ഐ. ലിനേഷ്, സി.പി.ഒ.മാരായ സിഞ്ചുദാസ്, ജയേഷ് എന്നിവരാണ് ബിഹാറിലെ നേപ്പാള്‍ അതിര്‍ത്തിയിൽ ഉള്ള ദിഗല്‍ ബങ്ക് എന്ന സ്ഥലത്തെ ബംഗ്ലാദേശ് കോളനിയില്‍ നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഡി.വൈ.എസ്.പി. വി.വി. ലതീഷ്, മേപ്പയ്യൂര്‍ ഇന്‍സ്പെക്ടര്‍ ഇ.കെ. ഷൈജു എന്നിവരുടെ മേല്‍നോട്ടത്തിൽ ആയിരിന്നു അന്വേഷണം നടന്നത്.