- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'ബില്യണ്‍ ബീസ്' എന്ന് ആരെയും ആകര്‍ഷിക്കുന്ന പേര്; കോട്ടും സ്യൂട്ടുമിട്ട് ആകര്‍ഷകമായി ചിരിച്ച് ഷേക്ക് ഹാന്‍ഡുമായി സ്ഥാപന ഉടമകള്‍; 10 ലക്ഷം മുടക്കിയാല്‍ പ്രതിമാസം 50,000 രൂപ ലാഭം വാഗ്ദാനം; എളുപ്പത്തില്‍ ലാഭമെടുക്കാന്‍ പണമെറിഞ്ഞവര്‍ ഇപ്പോള്‍ നിലവിളിക്കുന്നു; ഇരിങ്ങാലക്കുടയിലേത് 150 കോടിയുടെ വന്‍ നിക്ഷേപത്തട്ടിപ്പ്
'ബില്യണ്‍ ബീസ്' എന്ന് ആരെയും ആകര്‍ഷിക്കുന്ന പേര്;
ഇരിങ്ങാലക്കുട: പാതിവില തട്ടിപ്പിന്റെ പേരില്‍ സാധുക്കളായ ആളുകളെ കബളിപ്പിച്ച അനന്തുകൃഷ്ണന്‍ അഴിയെണ്ണുകയാണ്. എന്നാല്‍, കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ അനേകം തട്ടിപ്പുകളാണ് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിവേഗം ലാഭ്ം കൊയ്യാമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ചു പണം പോയവര്‍ ഇപ്പോള്‍ നിലവിൡക്കുന്ന അവസ്ഥയാണ്. തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് വന്‍ നിക്ഷേപ തട്ടിപ്പ് നടന്നിരിക്കുന്നത്. ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ 150 കോടിയുടെ വമ്പന്‍ തട്ടിപ്പാണ് നടന്നിരിക്കുന്നത്.
10 ലക്ഷം മുടക്കിയാല്‍ പ്രതിമാസം 30,000 മുതല്‍ 50,000 രൂപ വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ബില്യണ്‍ ബീസ് എന്ന് പേരുള്ള നിക്ഷേപ പദ്ധതിയാണ് പൊളിഞ്ഞത്. വിവരം പുറത്തായതോടെ തട്ടിപ്പ് നടത്തിയ ഇരിങ്ങാലക്കുട സ്വദേശികളായ ഉടമകള്‍ മുങ്ങി. ബിബിന്‍ കെ ബാബു, ഭാര്യ ജയ്ത വിജയന്‍, സഹോദരന്‍ സുബിന്‍ കെ.ബാബു, ലിബിന്‍ എന്നിവരുടെ പേരില്‍ പൊലീസ് നാലുകേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ബിബിന്‍. കെ. ബാബുവും സഹോദരങ്ങളും ഒളിവിലാണ്.
പ്രതികള്‍ ദുബായിലേക്ക് കടന്നതായി പൊലീസ് അറിയിച്ചു. ആരെയും ആകര്‍ഷിക്കുന്ന പേരും സാമൂഹിക സാഹചര്യങ്ങളും ഒരുക്കിയാണ് പണം തട്ടിപ്പുകാര്‍ കളം നിറഞ്ഞത്. എളുപ്പത്തില്‍ പണം സമ്പാദിക്കാന്‍ ഇറങ്ങിയവാണ് വെട്ടിലായത്. 32 പേരുടെ പരാതിയില്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ബിബിന്‍ കെ.ബാബു, ഭാര്യ ജയ്ത വിജയന്‍, സഹോദരന്‍ സുബിന്‍ കെ.ബാബു, ലിബിന്‍ എന്നിവരുടെ പേരില്‍ പൊലീസ് നാലുകേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ബിബിന്‍. കെ. ബാബുവും സഹോദരങ്ങളും ഒളിവിലാണ്.
നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെടുന്ന പക്ഷം രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നല്‍കാമെന്നും ലാഭവിഹിതത്തിന്റെ ഒരു ഭാഗം എല്ലാ മാസവും നല്‍കാമെന്നുമായിരുന്നു ബില്യന്‍ ബീസ് ഉടമകള്‍ പരാതിക്കാരുമായി കരാറുണ്ടാക്കിയിരുന്നത്. കമ്പനി ലാഭത്തിലാണെങ്കിലും നഷ്ടത്തിലാണെങ്കിലും എല്ലാ മാസവും നിക്ഷേപകര്‍ക്ക് പണം നല്‍കുമെന്നും ഇവര്‍ ഉറപ്പു പറഞ്ഞിരുന്നു. ഇതിന് തെളിവായി ബിബിന്‍, ജെയ്ത, സുബിന്‍, ലിബിന്‍ എന്നിവര്‍ ഒപ്പുവച്ച ചെക്കും നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നു.
എന്നാല്‍ ഏതാനും മാസങ്ങള്‍ക്കകം ലാഭവിഹിതം മുടങ്ങിയതോടെ നിക്ഷേപകര്‍ പണം തിരികെ ചോദിച്ചു എത്തിയപ്പോള്‍ ബില്യന്‍ ബീസ് ഉടമകള്‍ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് ഇവര്‍ ദുബായിലേക്ക് കടന്നെന്നും പരാതിക്കാര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.