കൊച്ചി: കൊച്ചിയില്‍ കെട്ടിട പെര്‍മിറ്റിന് കൈക്കൂലി വാങ്ങാന്‍ എത്തിയ കൊച്ചി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍. ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ സ്വപ്നയെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പൊന്നുരുന്നിയില്‍ വെച്ച് 15,000 രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിക്കവെയാണ് വിജിലന്‍സ് സംഘം ഇവരെ പിടികൂടിയത്.

കൊച്ചി കോര്‍പ്പറേഷനിലെ പല സോണല്‍ ഓഫീസുകളിലും കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് പ്രത്യേകം പരിശോധന നടത്തിയിരുന്നു. ഇതിനിടൊണ് ഉദ്യോഗസ്ഥ പിടിയിലായത്. കെട്ടിട പെര്‍മിറ്റിനായി സമാപിച്ചപ്പോള്‍ പരാതിക്കാരനില്‍ നിന്നും കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലി വാങ്ങാന്‍ വേണട്ി സ്വന്തം വാഹനത്തിലാണ് സ്വപ്ന പൊന്നുരുന്നിയില്‍ എത്തിയത്.

കൊച്ചി കോര്‍പ്പറേഷന്റെ വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് ഇന്‍സ്‌പെക്ടറാണ് സ്വപ്ന. തൃശ്ശൂര്‍ സ്വദേശിയാണ്.