- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷവർമ കഴിച്ച് യുവാവ് മരിച്ച സംഭവം; ലേ ഹയാത്ത് ഹോട്ടലിനെതിരെ നരഹത്യക്ക് കേസ്; യുവാവിന്റെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു; ഷവർമയും മയോണൈസും കഴിച്ചശേഷമാണ് യുവാവിന് ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായതെന്ന് ബന്ധുക്കൾ
കൊച്ചി: ഷവർമ കഴിച്ച യുവാവ് മരിച്ച സംഭവത്തിൽ ഹോട്ടലിനെതിരെ നരഹത്യക്ക് കേസെടുത്തു പൊലീസ്. കാക്കനാട്ടെ ലേ ഹയാത്ത് ഹോട്ടലിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കോട്ടയം സ്വദേശി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. പിന്നാലെ ഹോട്ടൽ അടപ്പിച്ചു. യുവാവിന്റെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
തൊടുപുഴ സ്വദേശി നൽകിയ പരാതിയിൽ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതി. തുടർന്ന് ചികിത്സ തേടിയെന്നും മരണകാരണം ഭക്ഷ്യവിഷബാധയാണെന്നുമാണ് പരാതി.
ഷവർമ കഴിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി രാഹുൽ നായരാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടർന്നാണ് ഇന്ന് മരണം സംഭവിച്ചത്. കൊച്ചി സെസിലെ ജീവനക്കാരനായ കോട്ടയം സ്വദേശിക്ക് കഴിഞ്ഞ ബുധനാഴ്ചയാണ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്.
പാഴ്സലായി വാങ്ങിയ ഷവർമയും മയോണൈസും അടക്കമുള്ള ഭക്ഷണങ്ങൾ കഴിച്ചശേഷമാണ് യുവാവിന് ഛർദ്ദിയും വയറുവേദനയും അടക്കമുള്ള ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായതാതെന്ന് ബന്ധുക്കൾ പറഞ്ഞു. ഡോക്ടറെ കണ്ട് ചികിത്സ തേടി താമസസ്ഥലത്തേക്ക് മടങ്ങിയെങ്കിലും വീണ്ടും അവശ നിലയിലായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ