- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട് ലൈംഗികാതിക്രമം; സീറോ മലബാര്‍ സഭാംഗമായ മലയാളി വൈദികന്‍ കാനഡയില്‍ അറസ്റ്റില്‍; അറസ്റ്റിന് പിന്നാലെ ജെയിംസ് ചെരിക്കലിനെ ജോലി ചെയ്തിരുന്ന പള്ളിയില്‍ നിന്നും നീക്കി ടൊറന്റോ അതിരൂപത; കാനഡയിലേക്ക് പോകും മുമ്പ് വൈദികന്‍ ജോലി ചെയ്തത് താമരശ്ശേരി രൂപതയില്‍; അറസ്റ്റില്‍ ഞെട്ടി മലയാളികള്‍
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട് ലൈംഗികാതിക്രമം; സീറോ മലബാര്‍ സഭാംഗമായ മലയാളി വൈദികന്‍ കാനഡയില്‍ അറസ്റ്റില്‍
ടൊറന്റോ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ചതിന് കാനഡയില്‍ മലയാളി വൈദികന്‍ അറസ്റ്റിലായി. കോഴിക്കോട് സ്വദേശിയും സീറോ മലബാര്‍ സഭയിലെ വൈദികനുമായ ഫാദര്‍ ജെയിംസ് ചെരിക്കല്‍ എന്ന 60 കാരനാണ് അറസ്റ്റിലായത്. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികളോടുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കാണ് ജെയിംസ് ചെരിക്കല്‍ അറസ്റ്റിലായത്.
അറസ്റ്റിന് പിന്നാലെ ടൊറന്റോ അതിരൂപത ജെയിംസ് ചെരിക്കലിനെ വൈദിക ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായിനീക്കി. കേരളത്തിലെ ഏറ്റവും പ്രമുഖമായ കത്തോലിക്കാ സഭയിലെ വൈദികനാണ് കാനഡയില്‍ അറസ്റ്റിലായിട്ടുള്ളത്. താമരശ്ശേരി അതി രൂപതയിലെ അംഗമാണ് ഫാദര്‍ ജെയിംസ് ചെരിക്കല്‍.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ടൊറന്റോ അതിരൂപതയിലെ നിരവധി പള്ളികളില്‍ സേവനം ചെയ്യുകയായിരുന്നു 60കാരനായ ജെയിംസ് ചെരിക്കല്‍. ആ നിലയില്‍ മലയാളികള്‍ അടക്കമുള്ളവര്‍ക്ക് പരിചിതനായ വൈദികനാണ് ഇദ്ദേഹം. ബ്രാംപ്ടണിലെ സെന്റ് ജെറോംസ് കത്തോലിക്ക ദേവാലയത്തിലെ വികാരിയായിരുന്നു ഫാദര്‍ ജെയിംസ് ചെരിക്കല്‍.
ഡിസംബര്‍ 18നാണ് പീല്‍ റീജിയണല്‍ പൊലീസ് വൈദികനെതിരെ ലൈംഗികാതിക്രമം കുറ്റംചുമത്തി കേസ് എടുത്തത്. അറസ്റ്റിന്റെ വിവരങ്ങള്‍ ടൊറന്റോ അതിരൂപതയും സ്ഥിരീകരിച്ചിട്ടുണ്ട്. വൈദികന്റെ ഭാഗത്ത് നിന്ന് ആരോപണ വിധേയമായ രീതിയിലുള്ള പെരുമാറ്റ ദൂഷ്യം ഉണ്ടായതായി അറിയാന്‍ കഴിഞ്ഞുവെന്നാണ് ഡിസംബര്‍ 20 ന് ടൊറന്റോ അതിരൂപത പ്രസ്താവനയില്‍ വിശദമാക്കിയത്.
1997 മുതല്‍ കാനഡയില്‍ ടൊറന്റോ അതിരൂപതയില്‍ സേവനം ചെയ്യുകയാണ് ഫാദര്‍ ജെയിംസ് ചെരിക്കല്‍.വിഷയം ഇപ്പോള്‍ കോടതികള്‍ക്ക് മുമ്പിലുള്ളതും അന്വേഷണത്തിന്റെ സമഗ്രത സംരക്ഷിക്കുന്നതുമായതിനാല്‍, കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാന്‍ കഴിയില്ലെന്നും പീല്‍ പോലീസ് കനേഡിയന്‍ മാധ്യമങ്ങളോട് വിശദമാക്കിയത്.
അറസ്റ്റിന് പിന്നാലെ ജെയിംസ് ചെരിക്കല്‍ ജോലിചെയ്തിരുന്ന ബ്രാംപ്ടണിലെ സെന്റ് ജെറോംസ് പള്ളിയില്‍ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ വിശുദ്ധ കുര്‍ബാന റദ്ദാക്കി. കേരളത്തില്‍ നിന്നുള്ള കത്തോലിക്കാ കുടിയേറ്റക്കാര്‍ക്കായി സ്ഥാപിച്ച സിറോമലബാര്‍ മിഷനിലും ജെയിംസ് ചെരിക്കല്‍ പ്രവര്‍ത്തിച്ചിരുന്നു. കാനഡയിലേക്ക് പോകുന്നതിന് മുന്‍പ് ജെയിംസ് ചെരിക്കല്‍ താമരശ്ശേരി രൂപതയില്‍ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
അറസ്റ്റ് സ്ഥിരീകരിച്ച അതിരൂപത, കേസില്‍ കുറ്റാരോപണം നേരിടുന്ന വ്യക്തി നിയമപരമായി കുറ്റക്കാരനെന്ന് തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയാണെന്നും നിയമപരമായ എല്ലാ നടപടികളും ലഭിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും വിശദമാക്കി. മിസിസൌഗയിലെ സെന്റ് പാട്രിക്, മിസ്സിസൌഗയിലെ സെന്റ് ജോസഫ്, സ്‌കാര്‍ബറോയിലെ പ്രഷ്യസ് ബ്ലഡ്, ബ്രാംപ്ടണിലെ സെന്റ് മേരി , സെന്റ് തോമസ് സിറോ മലബാര്‍ മിഷന്‍ , ബ്രാംപ്ടണിലെ സെന്റ് ആനി , മിസ്സിസൌഗയിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ എന്നിവിടങ്ങളിലും ജെയിംസ് ചെരിക്കല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലയാളി വൈദികന്റെ അറസ്റ്റില്‍ കാനഡയിലെ മലയാളികള്‍ അടക്കം ഞെട്ടിയിട്ടുണ്ട്. കുട്ടകള്‍ക്കെതിരായ അതിക്രമത്തില്‍ കര്‍ശനമായ നിമയങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് കാനഡ. അതുകൊണ്ട തന്നെ വൈദികന്റെ ഭാഗത്തു നിന്നും ഏതു വിധത്തിലുള്ള കുറ്റകൃത്യമാണ് ഉണ്ടായത് എന്നതും അറിയേണ്ടതുണ്ട്.




