- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇപ്പോൾ നിങ്ങൾ കണ്ടത് വെറും ട്രെയിലർ..; ഇനി ബാക്കി കാണാൻ പോകുന്നതേ ഉള്ളൂ..!!; വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന രണ്ടു ബൈക്കുകൾ; അതുവഴി നീല പാന്റും ഷര്ട്ടും ധരിച്ച രണ്ടുപേരുടെ എൻട്രിയിൽ തീആളിക്കത്തി; വീട്ടുകാർ ഭയന്ന് വിറച്ച് നിൽക്കവേ ഒരു കോൾ; പിന്നെ നടന്നത് സിനിമയെ വെല്ലും രംഗങ്ങൾ
റിവാരി: ഹരിയാനയിലെ റിവാരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകൾക്ക് പട്ടാപ്പകൽ തീയിട്ട ശേഷം ഉടമയോട് ഒരു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിൻ്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഈ സംഭവം പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ചിപ്റ്റ്‌വാഡ സ്വദേശിയായ വീട്ടുടമയാണ് സിറ്റി പോലീസ് സ്റ്റേഷനിലെ ജഗൻ ഗേറ്റ് ഔട്ട്‌പോസ്റ്റിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഒരു ബുള്ളറ്റും സമീപത്തുണ്ടായിരുന്ന ഒരു അപ്പാച്ചെ ബൈക്കുമാണ് അജ്ഞാതർ കത്തിച്ചത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളിൽ, നീല നിറത്തിലുള്ള പാന്റ്‌സും ഷർട്ടും ധരിച്ചെത്തിയ രണ്ട് പേർ ബൈക്കുകളിലേക്ക് ഒരു കുപ്പിയിൽ നിന്നെടുത്ത ദ്രാവകം ഒഴിക്കുന്നതും പിന്നീട് ഒരാൾ തീപ്പെട്ടിക്കൊള്ളി ഉപയോഗിച്ച് തീയിടുന്നതും കാണാം. തീ പടർന്നതോടെ ഇരുവരും വേഗത്തിൽ ഓടി രക്ഷപ്പെട്ടു.
വാഹനങ്ങൾ കത്തിച്ചതിന് തൊട്ടുപിന്നാലെ വീട്ടുടമയുടെ ഫോണിലേക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് കോൾ വന്നു. ഒരു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നും, പണം നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. ഇപ്പോൾ നിങ്ങൾ കണ്ടത് വെറും ട്രെയിലർ എന്നും ഇനി ബാക്കി കാണാൻ പോകുന്നതേ ഉള്ളൂ എന്നും ഭീഷണിപ്പെടുത്തിയതായി പരാതി ഉണ്ട്.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.