തിരുവനന്തപുരം: സിനിമയുടെ ഡിസ്ട്രിബ്യുട്ടർ എന്ന വ്യാജേന തീയറ്റർ ഉടമകളിൽ നിന്നും കളക്ഷൻ തുക തട്ടിയെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. 2024ൽ പുറത്തിറങ്ങിയ വിരുന്ന് എന്ന ചിത്രത്തിൻറെ കളക്ഷൻ തുകയാണ് പ്രതി തട്ടിയത്. നെയ്യാർ ഫിലിംസ്റ്റിന്റെ ഉടമയായ ശ്രീകാന്ത് നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തത്. കൊട്ടാരക്കര ഇട്ടിവ കോട്ടുകാൽ സ്വദേശിയായ ഷമീമിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നെയ്യാർ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിതരണ അവകാശവും നെയ്യാർ ഫിലിംസിനാണ്. എന്നാൽ ചിത്രത്തിന്റെ വിതരണാവകാശം തന്റെ കമ്പനിക്കാണെന്ന് വ്യാജേനയാണ് ഷമീം പണം കൈപ്പറ്റിയത്.

ചിത്രം പ്രദർശനം നടത്തിയ കേരളത്തിലെ 123 തീയറ്ററുകളിൽ ഇയാൾ ആൾമാറാട്ടം നടത്തി പണം കൈപ്പറ്റിയെന്നാണ് പരാതി. നെയ്യാർ ഫിലിംസ് എന്ന ചലച്ചിത്ര നിർമാണ കമ്പനിക്കായിരുന്നു ചിത്രത്തിന്റെ വിതരണ അവകാശവും. തമിഴ് നടൻ അർജുൻ സർജ, നിക്കി ഗൽറാണി തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രത്തിന്റെ സംവിധാനം കണ്ണൻ താമരക്കുളം ആയിരുന്നു. 72 ഫിലിംസ് എന്ന ചലച്ചിത്ര വിതരണ കമ്പനിയുടെ ഉടമ കൂടിയാണ് കേസിലെ പ്രതിയായ ഷമീം. ചിത്രത്തിന്റെ വിതരണാവകാശം തന്റെ കമ്പനിക്കാണെന്ന ആണെന്ന വ്യാജേനയാണ് ഇയാൾ ചിത്രം പ്രദർശിപ്പിച്ചിരുന്നു തീയറ്ററിലെ ഉടമകാലിൽ നിന്നും പണം തട്ടിയത്. കഴിഞ്ഞ ഓഗസ്റ്റ് 29 മുതൽ ചിത്രത്തിന്റെ കളക്ഷൻ തുക പ്രതി കൈപ്പറ്റിയിരുന്നു.

തിരുവനന്തപുരം ജില്ലയിലെ ഏരിസ് പ്ലക്സ് (78,761 രൂപ), സിനി പോളിസ് മാൾ ഓഫ് ട്രാവൻകൂർ (4,421 രൂപ), ലെനിൻ സിനിമാസ് (57,153 രൂപ), നിള (39,016 രൂപ), പിവിആർ ലുലു (1,09,987 രൂപ), തപസ്യ (29,136 രൂപ), കാര്യവട്ടം ജിഎഫ്എക്സ് (74,973 രൂപ) എന്നീ തീയറ്ററുകളിൽ നിന്നാണ് പണം തട്ടിയത്. 3,93,447 രൂപയാണ് തിരുവന്തപുരത്തെ തീയറ്ററുകളിൽ നിന്ന് മാത്രം പ്രതി തട്ടിയത്. ഗൂഗിൾ പേയിലൂടെയും, ബാങ്ക് ബാങ്ക് ട്രാൻസ്ഫർ വഴിയും പ്രതി ഉടമകളിൽ നിന്നും ആൾമാറാട്ടം നടത്തി പണം കൈപ്പറ്റിയത്. ഇത്തരത്തിൽ 123 തീയറ്ററുകളിൽ നിന്നായി 28,00,000 രൂപയാണ് പ്രതി തട്ടിയത്. 2009 ഓഗസ്റ്റിലാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. മലയാളം, തമിഴ് പതിപ്പുകളിലാണ് ചിത്രം തീയറ്ററിൽ എത്തിയത്.

നെയ്യാർ ഫിലിംസ് ഉടമയായ ശ്രീകാന്ത് കളക്ഷൻ തുകയുമായി ബന്ധപ്പെട്ട് തീയറ്റർ ഉടമകളെ സമീപിച്ചപ്പോൾ ആയിരുന്നു തട്ടിപ്പ് പുറത്ത് വരുന്നത്. പല തവണ പണം ആവശ്യപ്പെട്ട് ശ്രീകാന്ത് ഷമീമിനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ഇയാൾ ഒഴിഞ്ഞു മാറുകയായിരുന്നു. തുടർന്ന് ശ്രീകാന്ത് പോലീസിനെ സമീപിക്കുകയായിരുന്നു. ചിത്രം റിലീസായി 8 മാസം പിന്നിടുമ്പോഴും കളക്ഷൻ തുക നെയ്യാർ ഫിലിംസിന് ലഭിച്ചിട്ടില്ല. പരാതിയിൽ തിരുവന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തിരിക്കുകയാണ്. ഭാരതീയ ന്യായസംഹിതയിലെ 318(2), 318(4), 319(2) വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.